Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ബിസിനസുകാരന്‍റെ മരണം...

'ബിസിനസുകാരന്‍റെ മരണം കൊലപാതകം'; ഉത്തരവാദി ബി.ജെ.പി -കോൺഗ്രസ്​

text_fields
bookmark_border
ബിസിനസുകാരന്‍റെ മരണം കൊലപാതകം; ഉത്തരവാദി ബി.ജെ.പി -കോൺഗ്രസ്​
cancel

ബംഗളൂരു: ബിസിനസുകാരനെ തലക്ക്​ സ്വയംവെടിവച്ച്​ മരിച്ചനിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമാണെന്നും ബി.ജെ.പി സർക്കാറാണ്​ ഉത്തരവാദിയെന്നും​ കോൺഗ്രസ്​ ആരോപിച്ചു. ഞായറാഴ്ചയാണ്​ വൈറ്റ്​ഫീൽഡിൽ താമസിക്കുന്ന ബിസിനസുകാരനായ പ്രദീപ്​ (47) കഗ്ഗള്ളിപുരയിൽ കാറിൽ ആത്മഹത്യ ചെയ്തത്​.

ആത്മഹത്യക്കുറിപ്പിൽ പേരുണ്ടായതിനെത്തുടർന്ന്​ ​ ബി.ജെ.പിയുടെ മഹാദേവപുര എം.എൽ.എയും മുൻമന്ത്രിയുമായ അരവിന്ദ്​ ലിംബാവാലി​ക്കെതിരെ പൊലീസ്​ കേസെടുത്തിരുന്നു. ആത്മഹത്യക്കുറിപ്പിൽ ജി. രമേശ്​ റെഡ്ഡി, കെ. ഗോപി, ഡോ. ജയറാം റെഡ്ഡി, രാഘവ്​ ഭട്ട്​, സോമയ്യ എന്നിവരുടെ പേരുകളുമുണ്ട്​. ഇവർക്കെതിരെയും കേസെടുത്തിട്ടുണ്ട്​. പ്രദീപിന്‍റെ കുടുംബത്തെ കോ​ൺഗ്രസ്​ നേതാക്കൾ വീട്ടിലെത്തി സന്ദർശിച്ചു.

പാർട്ടിയുടെ കർണാടക ചുമതലയുള്ള രൺദീപ്​ സിങ്​ സുർജേവാല, പ്രതിപക്ഷ നേതാവ്​ സിദ്ദരാമയ്യ, കെ.പി.സി.സി എക്സിക്യൂട്ടിവ്​ പ്രസിഡന്‍റ്​ രാമലിംഗ റെഡ്ഡി തുടങ്ങിയവരടങ്ങുന്ന സംഘമാണ്​ സന്ദർശനം നടത്തിയത്​​. 40 ശതമാനം കമീഷൻ എന്നത്​ നടപ്പാക്കുന്ന ഭരണം നടത്തുന്ന ബി.ജെ.പിമൂലം നിരവധി ​പേർക്കാണ്​ ജീവൻ നഷ്ടമാകുന്നതെന്ന്​ സുർജേവാല മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. സന്തോഷ്​ പാട്ടീൽ, പ്രദീപ്​, ​പ്രസാദ്​ എന്നിവർ ജീവനൊടൊക്കി.

ഇവ ആത്മഹത്യകളല്ല, കൊലപാതകങ്ങളാണ്​. സന്തോഷ്​ പാട്ടീൽ ബി.ജെ.പി നേതാവായിരുന്നു. സാമ്പത്തിക കാരണങ്ങളാലായിരുന്നു മരണം. ഇത്തരത്തിലുള്ള മരണങ്ങളിലെല്ലാം ബി.ജെ.പി നേതാക്കൾ ആരോപണവിധേയരാകുന്നത്​ എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. പ്രദീപിന്‍റെ മരണത്തിലുണ്ടായ നഷ്ടം ബി.ജെ.പി സർക്കാറിന്​ നികത്താനാകില്ല. മരണത്തിന്​ ഉത്തരവാദികളായ എല്ലാവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യ​െപ്പട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressBJPBusinessmans death
News Summary - Businessman's death: Congress is the responsible - BJP
Next Story