Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോപ്പ്​ ഗായക​െൻറ...

പോപ്പ്​ ഗായക​െൻറ പേരിൽ സാമ്പത്തിക തട്ടിപ്പ്​; യുവ വ്യവസായിയും കൂട്ടാളിയും അറസ്​റ്റിൽ

text_fields
bookmark_border
പോപ്പ്​ ഗായക​െൻറ പേരിൽ സാമ്പത്തിക തട്ടിപ്പ്​; യുവ വ്യവസായിയും കൂട്ടാളിയും അറസ്​റ്റിൽ
cancel

ന്യൂഡൽഹി: കനേഡിയൻ അമേരിക്കൻ പോപ്പ്​ ഗായകൻ ജസ്​റ്റിൻ ബീബറി​െൻറ പേരിൽ സാമ്പത്തിക തട്ടിപ്പ്​ നടത്തിയ യുവ വ്യവസായി അറസ്​റ്റിൽ. വൈറ്റ്ഫോക്​സ്​ ഇന്ത്യ മാനേജിങ്​ ഡയറക്​ടറാർ അർജുൻ ജെയിനാണ്​ പിടിയിലായത്​. അമേരിക്കൻ കമ്പനിയുമായി ചേർന്ന് ഇന്ത്യയിൽ സംഗീത പരിപാടി സംഘടിപ്പിക്കുകയാണെന്ന് പറഞ്ഞ് പ്രതി നിരവധിപേരെ കബളിപ്പിച്ചതായി പോലീസ് പറഞ്ഞു. അഞ്ച്​ കോടി രൂപ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ്​ ഡൽഹി പോലീസി​െൻറ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇ​ദ്ദേഹത്തെ അറസ്​റ്റ്​ ചെയ്​തത്​. വ്യവസായിയുടെ കൂട്ടാളിയും കേസിൽ അറസ്റ്റിലായിട്ടുണ്ട്.


സംഗീത പരിപാടിക്കായി നാല്​ മില്യൻ ഡോളറിലധികം 32 കാരനായ ബിസിനസുകാരൻ സമാഹരിച്ചിരുന്നു. ജസ്​റ്റിൻ ബീബറും യുഎസ് കമ്പനിയായ വില്യം മോറിസ് എൻഡവറും ചേർന്ന് ഇന്ത്യയിൽ സംഗീത പരിപാടി സംഘടിപ്പിക്കുന്നുവെന്ന് പറഞ്ഞ് പ്രതി നിരവധിപേര കബളിപ്പിച്ചതായി പോലീസ് പറഞ്ഞു. നിക്ഷേപത്തി​െൻറ 50 ശതമാനം വരുമാനം ഇയാൾ വാഗ്​ദാനം ചെയ്​തിരുന്നു. 2017 ൽ ബീബറിന്റെ 'പർപ്പസ് ടൂർ' ഇന്ത്യയിൽ സംഘടിപ്പിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, കച്ചേരിക്ക് വേണ്ടി ജെയിൻ 4 ദശലക്ഷം ഡോളർ (26 കോടി രൂപ) നിക്ഷേപിച്ചു. അതിൽ ഭൂരിഭാഗവും ബീബറി​െൻറ ഫീസ് ആയിരുന്നു.


2017 മേയിൽ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പോപ്പ് താരം പ്രകടനം നടത്തി. എന്നാൽ തുടർന്നുള്ള പരിപാടികൾ നടന്നിരുന്നില്ല. വിശ്വാസ വഞ്ചന, ക്രിമിനൽ ഗൂഡാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ജെയ്‌നിനേയും കൂട്ടാളിയായ അമൻ കുമാറിനേയും അറസ്റ്റ്​ ചെയ്​തതെന്ന് ഡൽഹി പോലീസ് അറിയിച്ചു. അക്ഷയ് അഗർവാൾ എന്നയാളാണ്​ പരാതി നൽകിയത്​. സംഗീത പരിപാടിക്കായി വാമോസ് എൻറർടൈൻമെൻറ്​ എന്ന സ്ഥാപനത്തിൽ നിക്ഷേപിക്കാൻ ജെയിനും കുമാറും പ്രേരിപ്പിച്ചു എന്ന് പരാതിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justin BieberBusinessmancheating casearrested
Next Story