Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യവസായിയെ...

വ്യവസായിയെ കൊള്ളയടിച്ച ശേഷം കാറിലിട്ട്​ കത്തിച്ചു; ഹരിയാനയിൽ ബി.ജെ.പിയുടെ 'കാട്ടുഭരണം'എന്ന്​ കോൺഗ്രസ്​

text_fields
bookmark_border
Randeep Singh Surjewala
cancel
camera_alt

രണ്​ദീപ്​ സിങ്​ സുർജേവാല

ചണ്ഡിഗഡ്​: ഹിസാറിൽ വയവസായിയെ കൊള്ളയടിച്ച ശേഷം ചുട്ടുകൊന്ന സംഭവത്തെ തുടർന്ന്​ ഹരിയാന സർക്കാറിനെതിരെ ആഞ്ഞടിച്ച്​ കോൺഗ്രസ്​.

അജ്ഞാതരായ ചിലരാണ്​ ദാത്ത സ്വദേശിയായ റാം മെഹർ (35) എന്നയാളിൽ നിന്ന്​ 11 ലക്ഷം രൂപ കൊള്ളയടിച്ച ശേഷം കാറിലിട്ട്​ കത്തിച്ചതെന്ന് ​പൊലീസ്​ പറഞ്ഞു.

'ഹരിയാനയിൽ കാട്ടുഭരണമാണ്​ നടക്കുന്നത്​. കുറ്റവാളികളെ സ്വസ്​ഥമായി വിഹരിക്കാൻ അവസരമൊരുക്കുകയാണിവിടെ '-കോൺഗ്രസ്​ വക്താവ്​ രണ്​ദീപ്​ സിങ്​ സുർജേവാല പറഞ്ഞു.

വ്യവസായി നടുറോഡിൽ ​കൊള്ളയടിക്ക​െപടുകയും കൊല്ലപ്പെടുകയും ചെയ്​ത സംഭവം ഞെട്ടിക്കുന്നതാണെന്നും സംസ്​ഥാനത്തെ സർക്കാർ എവിടെയെന്നും അദ്ദേഹം ചോദിച്ചു.

ബാങ്കിൽ നിന്ന്​ പണം പിൻവലിച്ച്​ കാറിൽ മടങ്ങവെ ചൊവ്വാഴ്​ച രാത്രി ഹൻസി പ്രദേശത്തായിരുന്നു​ സംഭവം. പണം കൈക്കലാക്കിയ ശേഷം അക്രമികൾ മെഹറിനെ കാറിൽ പൂട്ടിയിട്ട്​ തീ കൊളുത്തുകയായിരുന്നുവെന്ന്​ പൊലീസ്​ വ്യക്തമാക്കി. ബർവാലയിൽ ഡിസ്​പോസിബ്​ൾ കപ്പുകളുടെയും പ്ലേറ്റുകളും ഉത്​പാദിപ്പിക്കുന്ന ഫാക്​ടറി നടത്തി വരികയായിരുന്നു മെഹർ.

പൊലീസ് കേസ്​ രജിസ്​റ്റർ ചെയ്​ത്​​ അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaryanacongressMurder CasesJungle Raj
News Summary - Businessman looted, burnt to death in Haryana congress slams BJP’s ‘jungle raj’
Next Story