Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനത്തില്‍വച്ച്​ കടന്നുപിടിച്ചു; നടിയുടെ പരാതിയിൽ വ്യവസായി അറസ്റ്റില്‍

text_fields
bookmark_border
ഗാസിയാബാദ് സ്വദേശി നിതിന്‍ (36) ആണ് അറസ്റ്റിലായത്
Businessman held for molesting actress on Delhi-Mumbai flight
cancel

മുംബൈ: വിമാനത്തില്‍വച്ച്​ നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യവസായി അറസ്റ്റില്‍. ഒക്ടോബര്‍ 14ന് സഹര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്​ത കേസിലാണ് ഗാസിയാബാദ് സ്വദേശി നിതിന്‍ (36) അറസ്റ്റിലായത്. മുംബൈയില്‍ താമസിക്കുന്ന 40കാരിയായ നടി ഒക്ടോബര്‍ ഒന്നിന് ദല്‍ഹിയിലേക്ക് പോയിരുന്നു. ഒക്ടോബര്‍ മൂന്നിന് തിരികെ മുംബൈയിലേക്ക് മടങ്ങവെയായിരുന്നു സംഭവം.


ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ നടി തന്റെ ഹാന്‍ഡ്ബാഗ് പുറത്തെടുക്കാന്‍ ഓവര്‍ഹെഡ് സ്റ്റോറേജ് തുറക്കുമ്പോള്‍ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു എന്നാണ് നടി പരാതിയില്‍ പറയുന്നത്.

ഇതിനെതിരേ രൂക്ഷമായി പ്രതികരിച്ച നടി വിഷയം കാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ഇവര്‍ കസ്റ്റമര്‍ റിലേഷന്‍സിലേക്ക്​ പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. അതേദിവസം രാത്രി തന്നെ നടി എയര്‍ലൈന്‍ കമ്പനിക്ക് മെയില്‍ വഴി പരാതി നല്‍കുകയും തുടര്‍ന്ന് വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവം നടന്നത് സഹര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി ഇവിടേക്ക്​ കൈമാറി.

പ്രതി വിമാനത്തിലെ കാബിൻ ക്രൂവിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ്​ പറഞ്ഞു. കാബിന്‍ ക്രൂ ഇയാളുടെ പേര് ചോദിച്ചപ്പോള്‍ ഇയാള്‍ സ്വന്തം പേര് പറയാതെ സഹയാത്രികന്റെ പേരായിരുന്നു നല്‍കിയത്. ഇതോടൊപ്പം സീറ്റ്​ നമ്പരും തെറ്റിച്ച്​ നൽകുകയായിരുന്നു. രാജീവ് എന്നയാളുടെ പേരാണ് ഇയാള്‍ പറഞ്ഞിരുന്നത്. പൊലീസ് രാജീവിനെ തേടി എത്തിയപ്പോള്‍ ഇയാള്‍ തന്റെ നിരപരാധിത്വം വ്യക്തമാക്കി.

താനല്ല പ്രതിയെന്നും നിതിന്‍ എന്നയാളാണെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു.തുടര്‍ന്ന് രാജീവ് അയച്ചുകൊടുത്ത ഫോട്ടോയില്‍ നിന്ന് നടി പ്രതിയെ തിരിച്ചറിയുകയായിരുന്നു. വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. വിഷയത്തില്‍ നടിയുടെ മൊഴിയെടുക്കാന്‍ മജിസ്‌ട്രേറ്റിന് അപേക്ഷയും നല്‍കിയിട്ടുണ്ട്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Businessman held for molesting actress on Delhi-Mumbai flight
Next Story