ഡെറാഡൂൺ: നോട്ട് നിരോധനം മൂലം നഷ്ടമുണ്ടായ വ്യവസായി ബി.ജെ.പി ഒാഫീസിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തരാഖണ്ഡ് കൃഷി മന്ത്രി സുഭോധ് ഉനിയലിെൻറ ജനസമ്പർക്ക പരിപാടിക്കിടെയാണ് കത്ഗോഡം നയി കോളനി സ്വദേശി പ്രകാശ് പാണ്ഡേ ആത്മഹത്യക്ക് ശ്രമിച്ചത്.
ചരക്കുലോറിയിൽ സാധനങ്ങൾ കയറ്റിയയക്കുന്ന ബിസിനസായിരുന്നു പ്രകാശിേൻറത്. എന്നാൽ, പ്രധാനമന്ത്രിയുടെ നോട്ട് നിേരാധനം വന്നതോടെ പ്രകാശ് കടുത്ത പ്രതിസന്ധിയിലായി. വായ്പകൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കും കത്തെഴുതിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
കൃഷിമന്ത്രിക്ക് മുന്നിൽ പ്രശ്നങ്ങൾ വിശദീകരിക്കുന്നതിനിടെ പ്രകാശ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ അവിടെയുണ്ടായിരുന്നു ബി.ജെ.പി പ്രവർത്തകർ പ്രകാശിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മന്ത്രിയുടെ അടുത്തേക്ക് വരുന്നതിന് മുമ്പ് ഇയാൾ വിഷം കഴിച്ചുവെന്നാണ് സംശയം. ആശുപത്രയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രകാശ് അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് സൂചന.