ജേയ് ഷാ: ഒരു വർഷം കൊണ്ട് വൻ കുതിപ്പ്, തൊട്ടടുത്ത വർഷം ബിസിനസ് നിർത്തി
text_fieldsന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജേയ് അമിത്ഭായ് ഷായുടെ കമ്പനി ഒരു വർഷംകൊണ്ട് വൻ കുതിപ്പുണ്ടാക്കിയശേഷം തൊട്ടടുത്ത വർഷം ബിസിനസ് നിർത്തിയതാണ് ഇടപാടുകളെ സംശയത്തിലെ നിഴലിലാക്കിയത്. അമിത് ഷായുടെ ഭാര്യ സോണാലി ഷാക്ക് ഒാഹരികളുള്ള കമ്പനി 2004ലാണ് ജേയ് ഷായും ജിതേന്ദ്ര ഷായും ഡയറക്ടർമാരായി നിലവിൽ വന്നത്. 2014-15ൽ കേവലം 50,000 രൂപ വരുമാനം കാണിച്ച കമ്പനി 2015-16ൽ 80.5 കോടി ലാഭമുള്ളതായി കാണിച്ചു. 16 ലക്ഷം ശതമാനമാണിത്.
അതേസമയം, കമ്പനിയുടെ ആസ്തി രണ്ട് ലക്ഷം രൂപയുടേത് മാത്രമായിരുന്നു. ഉൽപന്നങ്ങൾ വിറ്റഴിച്ചാണ് ഇൗ ലാഭമുണ്ടാക്കിയെതന്ന് പറയുന്നുണ്ട്. വായ്പ കൊടുത്ത പരിമൾ നഥ്വാനി ആദ്യം പ്രതികരിക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഫോൺ കാളുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകിയില്ല. സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷാക്കൊപ്പം പ്രതിയായിരുന്ന യശ്പാൽ ചുദാസാമ അഞ്ച് കോടി മാറ്റിയതടക്കം നിരവധി പണമിടപാടുകളുടെ വിശദാംശങ്ങളും ‘വയർ’ പുറത്തുവിട്ടു.
ഇതിൽ കേന്ദ്ര ഉൗർജ മന്ത്രി പിയൂഷ് ഗോയലിെൻറ നിയന്ത്രണത്തിലുള്ള ഇന്ത്യൻ റിന്യുവബ്ൾ എനർജി െഡവലപ്മെൻറ് ഏജൻസി എന്ന പൊതുമേഖല സ്ഥാപനം നൽകിയ 10.35കോടി വായ്പയും ഇതിലുൾപ്പെടും. 2.1 മെഗാവാട്ട് കാറ്റാടി ഉൗർജ നിലയമുണ്ടാക്കാനായിരുന്നു അമിത് ഷായുടെ മകന് ഇൗ വായ്പ നൽകിയത്. ഇേതകുറിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനുപകരം ഷായുടെ ബിസിനസിനെ കുറിച്ച് വല്ല വാർത്തയും നൽകിയാൽ വിപരീത ഫലമുണ്ടാകുമെന്ന മുന്നറിയിപ്പാണ് അഭിഭാഷകൻ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
