കർണാടകയിൽ 20 മുതൽ അനിശ്ചിതകാല ബസ് സമരം
text_fieldsബംഗളൂരു: വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കർണാടകയിലെ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജീവനക്കാർ ഈ മാസം 20 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. ജീവനക്കാരുടെ സംയുക്ത സമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശമ്പളത്തിൽ 25 ശതമാനം വർധനവ് വേണമെന്ന ജീവനക്കാരുടെ പ്രധാന ആവശ്യം സർക്കാർ തള്ളിയതാണ് സമര പ്രഖ്യാപനത്തിലേക്ക് നയിച്ചത്.
സമരത്തിന് മുന്നോടിയായി ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുമായി സംയുക്ത സമിതി നേതാക്കൾ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ജീവനക്കാർ ആവശ്യപ്പെട്ട 25 ശതമാനത്തിന് പകരം കേവലം ഏഴ് ശതമാനം വർധനവ് മാത്രമേ നൽകാൻ കഴിയൂ എന്ന നിലപാടിലായിരുന്നു സർക്കാർ. ഇതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ സംഘടനകൾ തീരുമാനിച്ചത്.
20-ാം തീയതി രാവിലെ ആറ് മണി മുതലാണ് പണിമുടക്ക് ആരംഭിക്കുന്നത്. കർണാടക ആർ.ടി.സി ഉൾപ്പെടെയുള്ള വിവിധ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിലെ ലക്ഷക്കണക്കിന് ജീവനക്കാർ പണിമുടക്കിൽ പങ്കുചേരും. ഇതോടെ അന്തർസംസ്ഥാന സർവീസുകൾ ഉൾപ്പെടെ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ മലയാളികളടക്കമുള്ള യാത്രക്കാർ വലിയ പ്രയാസത്തിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

