Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയമുന...

യമുന എക്​സ്​പ്രസ്​വേയിൽ ബസ്​ കാനയിലേക്കു​ മറിഞ്ഞ്​ 29 മരണം

text_fields
bookmark_border
agra-accident
cancel

ന്യൂഡൽഹി: ലഖ്​നോവിൽനിന്ന്​ ഡൽഹിക്കു വരുകയായിരുന്ന ഉത്തർപ്രദേശ്​ സർക്കാറി​​െൻറ എ.സി ബസ് യമുന എക്​സ്​പ്രസ്​ വേയിൽനിന്ന്​​ തെന്നി 30 അടി താഴ്​ചയിലുള്ള ഓവുചാലിലേക്കു​ മറിഞ്ഞ്​ 29 പേർ മരിച്ചു. 18 പേർക്കു പരി​ക്കേറ്റു. മരിച്ചവ രിൽ ഒന്നരവയസ്സുള്ള കുഞ്ഞും 15കാരിയുമുണ്ട്​. ബാക്കിയുള്ളവർ പുരുഷന്മാരാണ്​. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിവേഗ ആറുവരിപ്പാതയായ യമുന എക്​സ്​പ്രസ്​വേയിൽ ആഗ്രക്കടുത്ത്​ ഏറ്റ്​​മാഡ്​പുരിൽ തിങ്കളാഴ്​ച പുലർച്ച 4.30നാണ്​ ദുരന്തം. അമിതവേഗവും ഡ്രൈവർ ഉറങ്ങിയതുമാകാം അപകടകാരണമെന്ന്​ ആഗ്ര ജില്ല മജിസ്​ട്രേറ്റ്​ രവികുമാർ പറഞ്ഞു. 50 യാത്രക്കാരാണ്​ ബസിൽ ഉണ്ടായിരുന്നത്​. റോഡി​​െൻറ കൈവരി തകർത്ത്​ ബസ്​ താ​േഴക്കു പതിക്കുകയായിരുന്നു.

കാനയിലെ കറുത്തുകലങ്ങിയ വെള്ളത്തിൽനിന്നാണ്​ ചിലരുടെ മൃതദേഹങ്ങൾ കിട്ടിയത്​. രക്ഷാപ്രവർത്തകർ എത്തു​േമ്പാൾ കൂടുതൽ പേരും ബസിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ബസി​​െൻറ ഭാഗങ്ങൾ ​െവട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്​.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അപകടം അന്വേഷിക്കാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കൾക്ക്​ യു.പി ഗതാഗത വകുപ്പ്​ അഞ്ചുലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു. എക്​സ്​പ്രസ്​വേയിലൂടെ വാഹനങ്ങൾ അതിവേഗത്തിൽ പോകുന്നതിനെതിരെ വിദഗ്​ധർ പലവട്ടം മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. രാത്രിയും പുലർച്ചയുമാണ്​ ഇവിടെ ഏറ്റവുമധികം അപകടങ്ങൾ ഉണ്ടാകുന്നത്​.

യമുന എക്​സ്​പ്രസ്​വേയിൽ അഞ്ചുവർഷത്തിനിടെ അപകടത്തിൽ 700 പേർ മരിച്ചതായി സന്നദ്ധ സംഘടനയായ സേവ്​ ലൈഫ്​ ഫൗണ്ടേഷൻ അറിയിച്ചു. ഈ വർഷം മാത്രം 77 യാത്രക്കാരാണ്​ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yamuna ExpresswayAgramalayalam newsindia newsBus Falls Off
News Summary - Bus Falls Off Yamuna Expressway in Agra; 29 dead -India News
Next Story