Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കര്‍ണാടകയിലെ ചിത്രദുർഗയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; അഞ്ച് മരണം
text_fieldsbookmark_border
ബംഗളൂരു: .കർണാടകയിലെ ചിത്രദുർഗയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു. വിജയപുരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിനാണ് ചിത്രദുര്‍ഗ ഹൈവേ നാലിൽ വെച്ച് തീപിടിച്ചത്. മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് പൊള്ളലേറ്റ് മരിച്ചത്. 27 യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഹിരിയുർ താലൂക്കിലെ കെ.ആര് ഹള്ളിയില്‍ വെച്ച് ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.ബസില്‍ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഹിരിയുർ പൊലീസ് അറിയിച്ചു.
എന്ജിന് തകരാര്‍ കാരണമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Next Story

