Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുർഖ ധരിച്ചെത്തി...

ബുർഖ ധരിച്ചെത്തി സ്ത്രീകളെ ശല്യം ചെയ്ത വി.എച്​.പി നേതാവ്​ പിടിയിൽ

text_fields
bookmark_border
ബുർഖ ധരിച്ചെത്തി സ്ത്രീകളെ ശല്യം ചെയ്ത വി.എച്​.പി നേതാവ്​ പിടിയിൽ
cancel

അലഹബാദ്​:ബുർഖ ധരിച്ചെത്തി സ്ത്രീകളെ ശല്യം ചെയ്ത വി.എച്​.പി നേതാവ്​ പിടിയിൽ. വി.എച്ച്.പി ജില്ലാ സെക്രട്ടറി അഭിഷേക് യാദവാണ് പിടിയിലായത്. അലഹാബാദിലെ മാനി ഉമര്‍പൂര്‍ ഗ്രാമത്തിൽ ശനിയാഴ്​ച രാത്രിയിലായിരുന്നു സംഭവം.

സംഭവ സ്​ഥലത്ത്​ നടന്ന മുഹറം മജ്‌ലിസിലിൽ ബുര്‍ഖയണിഞ്ഞെത്തിയ രണ്ടുപേരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന്​ മറ്റു സ്ത്രീകൾ ബുർഖ നിര്‍ബന്ധിച്ച് ഉയര്‍ത്തിയതോടെയാണ് ഇയാൾ പുരുഷനാണെന്ന്​ വ്യക്​തമായത്​. തുടർന്ന്​ നാട്ടുകാര്‍ സ്​ഥല​ത്തെത്തി ഇയാളെ ​ൈകകാര്യം ചെയ്യുകയും പൊലീസിലേല്‍പ്പിക്കുകയുമായിരുന്നു.

 ബി.ജെ.പി ജില്ലാപഞ്ചായത്ത് മെമ്പര്‍ ശിപ്ര യാദവി​െൻറ ഭര്‍ത്താവാണ് അഭിഷേക്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.

 

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burqa
News Summary - burqa
Next Story