Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കത്തിയമർന്ന സ്ലീപ്പർ ബസിനെതിരെ 60 ലേറെ നിയമലംഘനങ്ങൾ; ബസിലിരുന്ന് പുകവലി, അപായ സൂചന ഗൗനിച്ചില്ലെന്നും എഫ്.ഐ.ആർ

text_fields
bookmark_border
കത്തിയമർന്ന സ്ലീപ്പർ ബസിനെതിരെ 60 ലേറെ നിയമലംഘനങ്ങൾ; ബസിലിരുന്ന് പുകവലി, അപായ സൂചന ഗൗനിച്ചില്ലെന്നും എഫ്.ഐ.ആർ
cancel

ന്യൂഡൽഹി: ഉത്തർപ്രദേശിൽ യമുന എക്സ്പ്രസ്‍വേയിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പ‍ർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒമ്പത് യാത്രക്കാ‍ർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബസിന്റെ എ.സി പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നി​ഗമനം. എൻജിൻ ഓയിലിലേക്ക് തീ വ്യാപിച്ചത് ആളിപ്പടരാനും കാരണമായി. അപകടത്തിന് ശേഷം രക്ഷപ്പെട്ട ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, അപകടത്തിൽപെട്ട ബസിനെതിരെ വിവിധ നിയമലംഘനങ്ങളുടെ പേരിൽ 60ലധികം പിഴ ചുമത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും പറയുന്നു. ഇതിൽ 1.7 ലക്ഷത്തിലധികം രൂപ പിഴയായി ഇനിയും അടയ്ക്കാനുണ്ടെന്നും റിപ്പോ‍ർട്ടിൽ പറയുന്നു.

ബസിനുള്ളിൽ പുക മണം അനുഭവപ്പെട്ടതിനെ തുട‍ർന്ന് യാത്രക്കാർ ജീവക്കാരെ അറിയിച്ചിരുന്നു. തുടർന്ന്, ജീവനക്കാർ വകവെച്ചില്ലെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഡ്രൈവറും കണ്ടക്ടറും ബസിനുള്ളിൽ ഇരുന്ന് സി​ഗരറ്റ് വലിക്കുന്നത് യാത്രക്കാ‍ർ‍ എതിർത്തെങ്കിലും പരിഹാസത്തോടെ തള്ളിക്കളയുകയും മിണ്ടാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ബസിൽനിന്ന് പുക മണം അനുഭവപ്പെട്ടതിനെ തുട‍ർന്ന് യാത്രക്കാർ പരാതിപ്പെട്ടിട്ടും ജീവനക്കാർ സി​ഗരറ്റ് വലിച്ചിരുന്നതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

ബസിൽ പുക മണം അനുഭവപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മുൻഭാ​ഗത്തുനിന്ന് തീ പട‍ർന്നത്. യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് 'നിങ്ങൾ ചത്താലും എനിക്ക് പ്രശ്നമില്ല, ഞാൻ ബസ് നിർത്താൻ പോകുന്നില്ല' എന്ന് ഡ്രൈവ‍ർ പറഞ്ഞുവെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ദില്ലിയിൽനിന്ന് ഉത്ത‍‍ർപ്രദേശിലെ മഹോബയിലേക്ക് പോയ ബിഹാ‍ർ രജിസ്ട്രേഷനിലുള്ള 'രാജ് കൽപന ട്രാവൽസ്' എന്ന സ്ലീപ്പർ ബസ് കത്തിയമർന്നാണ് ഒമ്പത് യാത്രക്കാർക്ക് ദാരുണാന്ത്യം സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. ബസിൽ 35 പേരായിരുന്നു ഉണ്ടായിരുന്നത്.

അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. തീ പടർന്നതോടെ പല യാത്രക്കാരും ബസിന്റെ ജനലിലൂടെ പുറത്തേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. എക്‌സ്പ്രസ്‌വേയുടെ വശത്ത് നിർത്തിയിട്ടിരുന്ന ബസിലേക്ക് തീ വേഗത്തിൽ പടർന്നുപിടിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Burnt Sleeper Bus Had 60+ Violations; FIR Cites Smoking, Ignored Danger Signs
Next Story