ഡൽഹി കൂട്ട ആത്മഹത്യ: 77കാരിയുടേതും തൂങ്ങിമരണമെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ബുരാരിയിൽ 11 കുടുംബാംഗങ്ങളെ കൂട്ട ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ 77കാരി നാരായൺ ദേവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പൊലീസിന് ലഭിച്ചു. മറ്റ് അംഗങ്ങളെപ്പോലെ നാരായൺ ദേവിയുടേതും തൂങ്ങിമരണമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു.
മരിച്ച മറ്റ് 10 പേരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് നേരത്തേ ലഭിച്ചിരുന്നു. ബുരാരിയിലെ ചുന്ദാവന്ത് കുടുംബാംഗങ്ങളിൽ 10പേർ തൂങ്ങിമരിച്ചനിലയിലും നാരായൺ ദേവിയുടെ മൃതദേഹം നിലത്ത് കിടക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്. വൃദ്ധയുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു ബെൽറ്റ് ലഭിച്ചത് സംശയത്തിനിടയാക്കിയിരുന്നു. മോക്ഷപ്രാപ്തിക്കുവേണ്ടി കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
