Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുള്ളറ്റ്​ ട്രെയിൻ...

ബുള്ളറ്റ്​ ട്രെയിൻ റൂട്ട്​ ലാഭകരം; നിലപാട്​ മാറ്റി ഇന്ത്യൻ റെയിൽവേ

text_fields
bookmark_border
ബുള്ളറ്റ്​ ട്രെയിൻ റൂട്ട്​ ലാഭകരം; നിലപാട്​ മാറ്റി ഇന്ത്യൻ റെയിൽവേ
cancel


അഹമ്മദാബാദ്​: ഇന്ത്യയിൽ ആദ്യമായി ബുള്ളറ്റ്​ ട്രെയിൻ സർവീസ്​ നടത്തുന്ന മുംബൈ---^അഹമ്മദാബാദ്​ റൂട്ട്​ നഷ്​ടമുണ്ടാക്കുന്നുവെന്ന മുൻ നിലപാടിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. മുംബൈ--^അഹമ്മദാബാദ്​ പാതയിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ നിറയെ യാത്രക്കാരുമായാണ്​ സഞ്ചരിക്കുന്നത്​. ജൂലൈ മുതൽ സെപ്​തംബർ വരെയുള്ള കാലയളവിൽ 233 കോടി രൂപയുടെ വരുമാനം ​ഇൗ പാതയിൽ നിന്ന്​ ലഭിച്ചതായും പശ്​ചിമ റെയിൽവേ വ്യക്​തമാക്കുന്നു.

മുമ്പ്​ സാമൂഹിക പ്രവർത്തകനായ അനിൽ ഗാഗ്​ലി സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ ഇൗ റൂട്ടിലൂടെ സർവീസ്​ നടത്തുന്ന ഭൂരിപക്ഷം ട്രെയിനുകളിലും സീറ്റുകൾ ഒഴിഞ്ഞ്​ കിടക്കുകയാണെന്ന്​ റെയിൽവേ വ്യക്​തമാക്കിയിരുന്നു. ഇൗ വർഷം ജൂലൈ മുതൽ സെപ്​തംബർ വരെയുള്ള കാലയളവിൽ 30 കോടി രൂപ റെയിൽവേക്ക്​  ഇൗ റൂട്ടിൽ നിന്ന്​ നഷ്​ടം വന്നിട്ടുണ്ടെന്നും അപേക്ഷക്ക്​ മറുപടിയായി റെയിൽവേ പറഞ്ഞിരുന്നു.

നേരത്തെ നൽകിയ വിവരാവകാശ അപേക്ഷക്ക്​ മറുപടി നൽകു​േമ്പാൾ മുംബൈ-യിൽ നിന്ന്​ അഹമ്മദാബാദിലേക്കുള്ള യാത്രക്കാരുടെ എണ്ണം മാത്രമാണ്​ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ്​ റെയിൽവേയുടെ വിശദീകരണം. ഇതാണ്​ മുമ്പ്​ നൽകിയ വിവരാവകാശ മറുപടിയിൽ തെറ്റിദ്ധാരണ ഉണ്ടാകാൻ കാരണമെന്നും റെയിൽവേ വ്യക്​തമാക്കി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bullet trainmalayalam newsMumbai-AhmedabadRoute
News Summary - Bullet Train Route 'Profitable', 100% Occupancy, Says Railways In U-Turn-India news
Next Story