Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുള്ളറ്റ്​ ട്രെയിൻ:...

ബുള്ളറ്റ്​ ട്രെയിൻ: റൂട്ടിലെ ​ട്രെയിനുകളിൽ 40 ശതമാനം സീറ്റുകളും കാലി

text_fields
bookmark_border
mumbai-trains
cancel

മുംബൈ: ബുള്ളറ്റ്​ ട്രെയിൻ ഒാടേണ്ട മുംബൈ-അഹമ്മദാബാദ്​ റൂട്ടിലെ ട്രെയിനുകളിലെ 40 ശതമാനം സീറ്റുകളും കാലി. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ്​ ഇതു സംബന്ധിച്ച റിപ്പോർട്ട്​ ലഭ്യമായത്​. ​ പശ്​ചിമ റെയിൽവേക്ക്​ പ്രതിമാസം ഏകദേശം 10 കോടി രൂപ ഇൗ റൂട്ടിൽ നിന്ന് ​ നഷ്​ടമാകുന്നുണ്ടെന്നാണ്​ രേഖയിൽ പറയുന്നത്​.

ബുള്ളറ്റ്​ ട്രെയിൻ പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെ അനിൽ ഗാൽഗലി എന്ന സാമൂഹിക പ്രവർത്തകനാണ്​​ റൂട്ടിൽ നിലവിലെ ട്രെയിനുകളുടെ സ്ഥിതി സംബന്ധിച്ച്​ റെയിൽവേയോട്​ ചോദിച്ചത്​. കൃത്യമായ പഠനങ്ങൾ നടത്താതെയാണ്​ റെയിൽവേ ബുള്ളറ്റ്​ ട്രെയിൻ പദ്ധതിക്ക്​ തുടക്കം കുറിക്കുന്നതെന്ന ആരോപണങ്ങൾ ശക്​തമായിരുന്നു. ഇത്​ ശരിവെക്കുന്നതാണ്​ പുതിയ റിപ്പോർട്ടുകൾ.

മുംബൈ അഹമ്മദാബാദ്​ റൂട്ടിൽ 31 മെയിൽ/എക്​സ്​പ്രസ്​ ട്രെയിനുകളാണ്​ സർവീസ്​ നടത്തുന്നത്​. ഇതിൽ 706,446 സീറ്റുകളുമുണ്ട്​. ജൂലൈ 1 മുതൽ സെപ്​തംബർ 30 വരെയുള്ള കണക്കുകളനുസരിച്ച്​ 398,002 സീറ്റുകൾ മാത്രമേ റൂട്ടിലെ ട്രെയിനുകളിൽ ബുക്ക്​ ചെയ്​തിട്ടുള്ളു. ഇതും മൂലം 15 കോടി നഷ്​ടത്തിലാണ്​ ഇൗ റൂട്ടിലെ ട്രെയിനുകൾ കിതച്ചോടുന്നത്​. ഇതിനിടെയാണ്​ കോടികൾ മുടക്കി റൂട്ടിൽ ബുള്ളറ്റ്​ ട്രെയിൻ കൂടി സർവീസ്​ ആരംഭിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modibullet trainmalayalam newsMumbai-Ahmedabad
News Summary - Bullet Train project: 40% seats on Mumbai-Ahmedabad trains go vacant, says RTI-India news
Next Story