Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുൾഡോസർ രാജ്:...

ബുൾഡോസർ രാജ്: നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലുമായി സുപ്രീംകോടതി

text_fields
bookmark_border
ബുൾഡോസർ രാജ്: നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലുമായി സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: അ​ന​ധി​കൃ​ത നി​ർ​മാ​ണ​മെ​ന്ന പേ​രി​ൽ കെ​ട്ടി​ട​ങ്ങ​ളും മ​റ്റും ത​ക​ർ​ക്കു​ന്ന വി​വി​ധ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ബു​ൾ​ഡോ​സ​ർ രാ​ജി​ൽ സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ. രാ​ജ്യ​ത്ത് ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്ന അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ക്ര​മ​വ​ത്ക​രി​ക്കു​ന്ന​തി​നും പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു​മാ​യി ന​യം രൂ​പ​വ​ത്ക​രി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ടും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളോ​ടും സു​പ്രീം​കോ​ട​തി. ഇ​തു​സം​ബ​ന്ധി​ച്ച നി​വേ​ദ​ന​ത്തി​ലെ വി​ഷ​യ​ങ്ങ​ൾ സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സു​മാ​രാ​യ ജോ​യ്മ​ല്യ ബാ​ഗ്ചി, വി. ​മോ​ഹ​ന എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച ദ​രി​ദ്ര​രു​ടെ പാ​ർ​പ്പി​ട​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​വും സം​സ്ഥാ​ന​ങ്ങ​ളും ഏ​കീ​കൃ​ത ന​യം രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സെ​ന്റ​ർ ഫോ​ർ ലോ ​ആ​ൻ​ഡ് ഗു​ഡ് ഗ​വേ​ണ​ൻ​സ് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ഒ​രൊ​റ്റ ന​യം നി​ർ​ദേ​ശി​ക്കാ​ൻ കോ​ട​തി വി​സ​മ്മ​തി​ച്ചു. വി​ഷ​യം പ്ര​ധാ​ന​മാ​യും സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ന​യ​പ​ര​മാ​യ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. ഓ​രോ സം​സ്ഥാ​ന​ത്തെ​യും സാ​ഹ​ച​ര്യ​ങ്ങ​ളും യാ​ഥാ​ർ​ഥ്യ​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​യ​തി​നാ​ൽ രാ​ജ്യ​ത്താ​കെ ബാ​ധ​ക​മാ​കു​ന്ന ഏ​കീ​കൃ​ത ന​യ​രൂ​പ​രേ​ഖ കോ​ട​തി നി​ർ​ദേ​ശി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മോ ഉ​ചി​ത​മോ അ​ല്ലെ​ന്ന് ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പു​തി​യ ന​യ​ങ്ങ​ൾ രൂ​പ​വ​ത്ക​രി​ക്കു​മ്പോ​ഴോ നി​ല​വി​ലു​ള്ള​വ പു​നഃ​പ​രി​ശോ​ധി​ക്കു​മ്പോ​ഴോ ഹ​ര​ജി​യി​ൽ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കാ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ഈ ​വി​ഷ​യ​ങ്ങ​ളെ ഗൗ​ര​വ​ത്തോ​ടെ സ​മീ​പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, ഡ​ൽ​ഹി തു​ട​ങ്ങി​യി​ട​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ക്ര​മ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത കോ​ള​നി​ക​ളും കെ​ട്ടി​ട​ങ്ങ​ളും മ​തി​യാ​യ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പൊ​ളി​ച്ചു​നീ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​ണ്ടെ​ന്നും ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്ക് പു​ന​ര​ധി​വാ​സ​മോ മ​റ്റു ക്ഷേ​മ സം​വി​ധാ​ന​ങ്ങ​ളോ പ​ല​പ്പോ​ഴും ഒ​രു​ക്കു​ന്നി​ല്ലെ​ന്നും ഹ​ര​ജി​ക്കാ​ർ ആ​രോ​പി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ളാ​യി ഒ​രേ സ്ഥ​ല​ത്തോ കോ​ള​നി​യി​ലോ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ മ​നു​ഷ്യാ​വ​കാ​ശ കാ​ഴ്ച​പ്പാ​ട് കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaBulldozer RajLatest NewsSupreme Court
News Summary - Bulldozer Raj: Supreme Court makes decisive intervention
Next Story