Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗി ആ​ദി​ത്യ​നാ​ഥ്​...

യോഗി ആ​ദി​ത്യ​നാ​ഥ്​ തുടങ്ങിവെച്ച ബു​ൾ​ഡോ​സ​ർ രാഷ്ട്രീയം പടരുന്നു

text_fields
bookmark_border
യോഗി ആ​ദി​ത്യ​നാ​ഥ്​ തുടങ്ങിവെച്ച ബു​ൾ​ഡോ​സ​ർ രാഷ്ട്രീയം പടരുന്നു
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: രാ​മ​ന​വ​മി ഘോ​ഷ​യാ​ത്ര​യോ​ട് അ​നു​ബ​ന്ധി​ച്ച് വ​ർ​ഗീ​യ സം​ഘ​ർ​ഷം ഉ​ണ്ടാ​യ ബി.​ജെ.​പി സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​മാ​ന തി​ര​ക്ക​ഥ ഹ​നു​മാ​ൻ ജ​യ​ന്തി ഘോ​ഷ​യാ​ത്ര അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച ഡ​ൽ​ഹി​യി​ലും ആ​വ​ർ​ത്തി​ക്കു​ന്നു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ക്കാ​നു​ള​ള​തെ​ങ്കി​ൽ ഡ​ൽ​ഹി​യി​ൽ മു​നി​സി​പ്പ​ൽ തെ​ര​െ​ഞ്ഞ​ടു​പ്പാ​ണ് വ​രാ​നി​രി​ക്കു​ന്ന​ത് എ​ന്ന വ്യ​ത്യാ​സം മാ​ത്രം.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥ്​ തു​ട​ങ്ങി​വെ​ച്ച്​ മ​ധ്യ​പ്ര​ദേ​ശി​ലേ​ക്കും ഗു​ജ​റാ​ത്തി​ലേ​ക്കും വ്യാ​പി​പ്പി​ച്ച വി​ദ്വേ​ഷ​ത്തി‍െൻറ ബു​ൾ​ഡോ​സ​ർ ബി.​ജെ.​പി ഡ​ൽ​ഹി​യി​ൽ ഇ​റ​ക്കി​യ​തി​നു​ പി​ന്നി​ൽ വ​രാ​നി​രി​ക്കു​ന്ന ഡ​ൽ​ഹി മു​നി​സി​പ്പി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്. മൂ​ന്ന്​ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലു​ക​ളി​ലേ​ക്ക്​ പ​രാ​ജ​യം ഉ​റ​പ്പി​ച്ച ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ റ​ദ്ദാ​ക്കി മൂ​ന്ന്​ കൗ​ൺ​സി​ലു​ക​ളും ഒ​ന്നാ​ക്കി പാ​ർ​ല​മെ​ന്‍റി​ൽ നി​യ​മം കൊ​ണ്ടു​വ​ന്ന ബി.​ജെ.​പി അ​തി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ക​ള​മൊ​രു​ക്കാ​നാ​ണ്​ ഡ​ൽ​ഹി​യി​ലും ബു​​ൾ​ഡോ​സ​ർ ഇ​റ​ക്കി​യ​ത്.

ബം​ഗാ​ളി മു​സ്​​ലിം​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശം

അ​നു​മ​തി ഇ​ല്ലാ​തെ നോ​മ്പു​തു​റ സ​മ​യ​ത്ത് പൊ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തും ബ​ജ്‌​റം​ഗ്ദ​ളും ആ​യു​ധ​മേ​ന്തി ന​ട​ത്തി​യ ഘോ​ഷ​യാ​ത്ര ജ​ഹാം​ഗീ​ർ​പു​രി സി ​ബ്ലോ​ക്കി​ൽ ക​ല്ലേ​റി​ലും അ​ക്ര​മ​ത്തി​ലും ക​ലാ​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഘോ​ഷ​യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടാ​തെ ഒ​രു വി​ഭാ​ഗ​ത്തെ മാ​ത്രം ഏ​ക​പ​ക്ഷീ​യ​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത് വി​വാ​ദ​മാ​യി.

ഇ​രു സ​മു​ദാ​യ​ക്കാ​രും അ​റ​സ്റ്റി​ലാ​യെ​ന്നു പ​റ​ഞ്ഞ് അ​ത് നി​ഷേ​ധി​ച്ച് ഡ​ൽ​ഹി പൊ​ലീ​സ് രം​ഗ​ത്തു​വ​ന്നു. അ​തി​നി​ട​യി​ലാ​ണ് പ്ര​ദേ​ശ​ത്ത് പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​ത് ബം​ഗ്ലാ​ദേ​ശി നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രാ​ണെ​ന്നും റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ അ​തി​ലു​ണ്ടെ​ന്നും ബി.​ജെ.​പി പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​ത്. അ​തി​ന് പി​ന്നാ​ലെ ബി.​ജെ.​പി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ബു​ൾ​ഡോ​സ​ർ ഓ​പ​റേ​ഷ​ന് ഡ​ൽ​ഹി പൊ​ലീ​സി​ന്റെ സ​ഹാ​യം തേ​ടി അ​യ​ച്ച ക​ത്ത് ചൊ​വ്വാ​ഴ്ച പു​റ​ത്തു വ​ന്നു.

പൊളിക്കലിൽ ജനങ്ങൾക്ക്​ വലിയ സന്തോഷമെന്ന്​ ഡൽഹി മേയർ

ന്യൂഡൽഹി: ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടി ജനങ്ങൾക്ക്​ വലിയ സന്തോഷമായെന്ന്​ വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർ രാജ ഇഖ്​ബാൽ സിങ്. വടക്കൻ ഡൽഹിയിലെ മുഴുവൻ അനധികൃത കുടിയേറ്റങ്ങൾക്കുമുള്ള മുന്നറിയിപ്പാണ്​ ഇതെന്നും അദ്ദേഹം അവകാ​ശപ്പെട്ടു. വർഗീയ സംഘർഷം നടന്ന സമയത്തുള്ള ഇടിച്ചുനിരത്തൽ മോശം സന്ദേശം നൽകി​ല്ലേ എന്ന ചോദ്യത്തിന്​ ഇ​ല്ലെന്നായിരുന്നു സിങ്ങിന്‍റെ മറുപടി.

പൊളിച്ചുമാറ്റിയത്​ നന്നായി എന്നാണ്​ ജനങ്ങൾ തന്നോട്​ പറഞ്ഞതെന്ന് സിങ്ങ്​ കൂട്ടിച്ചേർത്തു. സുപ്രീംകോടതി ഉത്തരവ്​ മാധ്യമങ്ങൾ വഴി 11മണിക്ക്​ മുമ്പ്​ അറിഞ്ഞിട്ടും 12.30 വരെ പൊളിച്ചുനീക്കൽ തുടർന്നത്​ കോടതിയലക്ഷ്യമല്ലേ എന്ന ചോദ്യത്തിന്​ താൻ ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവ്​ അറിഞ്ഞിട്ടില്ലെന്നും അറിഞ്ഞപ്പോൾ നിർത്തിവെച്ചെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bulldozer politics
News Summary - Bulldozer politics started by Yogi Adityanath is spreading
Next Story