ഗുജറാത്തിലെ ഹിമ്മത് നഗറിലും ബുൾഡോസർ; കെട്ടിടങ്ങൾ തകർത്തു
text_fieldsഹിമ്മത് നഗർ (ഗുജറാത്ത്): രാമനവമി ദിനത്തിൽ വർഗീയ സംഘർഷമുണ്ടായ ഗുജറാത്തിലെ ഹിമ്മത് നഗറിലും ബുൾഡോസറുകൾ ഇറക്കി കെട്ടിടങ്ങൾ തകർത്തു.
സാബർകാണ്ഠ ജില്ലയിലെ ഛാപ്രിയ പ്രദേശത്താണ് തദ്ദേശ ഭരണകൂടം അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്തിയത്. ഈ മാസം 10ന് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതും ഛാപ്രിയക്കടുത്താണ്.
കല്ലേറിലും സംഘർഷത്തിലും നിരവധി പേർക്ക് പരിക്കേറ്റിരുന്നു. വാഹനങ്ങളും അഗ്നിക്കിരയാക്കി.
നിലവിൽ പ്രദേശത്ത് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് വിശാൽ വഗേല പറഞ്ഞു. ആനന്ദ് ജില്ലയിലെ ഖംഭാതിലും കഴിഞ്ഞദിവസം രാമനവമി ദിനത്തിൽ സംഘർഷമുണ്ടാക്കിയവരുടെ കെട്ടിടങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചിരുന്നു.
ഖംഭാതിൽ കല്ലേറിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

