Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടോൾ അടക്കാൻ ആവശ്യപ്പെട്ട് ജീവനക്കാർ; ടോൾ ബൂത്ത് തകർത്ത് ബുൾഡോസർ ഡ്രൈവർ -വിഡിയോ
text_fieldsbookmark_border
ലഖ്നോ: ഉത്തർപ്രദേശിലെ ഹാപുരിൽ ടോൾ അടക്കാൻ ആവശ്യപ്പെട്ടതിൽ കുപിതനായി ടോൾ ബൂത്ത് തകർത്ത് ബുൾഡോസർ ഡ്രൈവർ. ഡൽഹി - ലഖ്നോ ദേശീയപാതയിലെ ഛിജാർസിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. ബുൾഡോസർ ഉപയോഗിച്ച് ടോൾ പ്ലാസയുടെ എക്സിറ്റ് ഗേറ്റും ടോൾ ബൂത്തും തകർക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ടോൾ നൽകാൻ ആവശ്യപ്പെട്ടതിനു പിന്നാലെ ഡ്രൈവർ ഗേറ്റും ടോൾ ബൂത്തുകളും തകർക്കുകയായിരുന്നുവെന്ന് ടോൾ ജീവനക്കാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാർ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കു വേണ്ടി തിരച്ചിൽ നടക്കുകയാണ്. കഴിഞ്ഞയാഴ്ച ടോൾ ജീവനക്കാരനെ കാർ ഡ്രൈവർ ഇടിച്ചു തെറുപ്പിച്ച സംഭവം നടന്നതും ഛിജാർസിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

