ബുൾഡോസർ സംസ്കാരം മഹാരാഷ്ട്രയിൽ വേണ്ടെന്ന് ഹൈകോടതി
text_fieldsമുംബൈ: ഉത്തർപ്രദേശിന്റെയും ബിഹാറിന്റെയും ‘ബുൾഡോസർ സംസ്കാരം’ മഹാരാഷ്ട്രയിൽ വേണ്ടെന്ന് ബോംബെ ഹൈകോടതി. അനധികൃത നിർമാണം ആരോപിച്ച് വീട് പൊളിച്ചുനീക്കിയ ഔറംഗാബാദ് നഗരസഭാ നടപടിക്കെതിരെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമിൻ കോർപറേറ്റർ മതീൻ പട്ടേൽ നൽകിയ ഹരജിയിൽ, ഹൈകോടതിയുടെ ഔറംഗാബാദ് ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്.
15 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നതടക്കം ഈയിടെ സുപ്രീം കോടതി നൽകിയ മാർഗനിർദേശം നഗരസഭ പാലിച്ചില്ലെന്നും കെട്ടിടത്തിന്റെ ഏത് ഭാഗമാണ് അനധികൃതമായി നിർമിച്ചതെന്ന് നഗരസഭ കണ്ടെത്താത്തതും ജസ്റ്റിസ് സിദ്ധേശ്വർ തോംബ്രെ ചൂണ്ടിക്കാട്ടി. തുടർവാദം ജൂൺ 15ന് നടക്കും. സംഭാജി നഗറിലെ നരേഗാവ്, കൗസർ ബാഗിലുള്ള മതീൻ പട്ടേലിന്റെ ഇരുനില വീടും ഓഫിസും പരിസരത്തെ കടമുറികളുമാണ് കഴിഞ്ഞ ബുധനാഴ്ച നഗരസഭ പൊളിച്ചുനീക്കിയത്.
നാസിക് ടി.സി.എസിലെ ലൈംഗികാതിക്രമണ, മതംമാറ്റ കേസിൽ ഒളിവിൽ കഴിയവേ കേസിൽ ആരോപണ വിധേയയായ നിതാഖാൻ പിടിയിലായത് ഈ വീട്ടിൽ നിന്നായിരുന്നു. ഇതിനു പിന്നാലെയാണ് നഗരസഭാ നടപടി. മൂന്ന് ദിവസത്തെ നോട്ടീസ് നൽകിയ ശേഷമാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

