Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ ഓട്ടം നൊമ്പരമായി;...

ആ ഓട്ടം നൊമ്പരമായി; മഞ്ചമലൈക്കടുത്തേക്ക്​​  ലക്ഷ്​മി തിരികെയെത്തി-Video     

text_fields
bookmark_border
ആ ഓട്ടം നൊമ്പരമായി; മഞ്ചമലൈക്കടുത്തേക്ക്​​  ലക്ഷ്​മി തിരികെയെത്തി-Video     
cancel

മധുര: നൊമ്പരക്കാഴ്​ചയായിരുന്നു ആ വിഡിയോ. ഒരു പശുവിനെ കൊണ്ടുപോകുന്ന വാഹനത്തിന്​ പിന്നാലെ ഓടുന്ന കാള. പിന്നീട്​ നിർത്തിയ ആ വണ്ടിക്ക്​ ചുറ്റും അവൻ വലംവെച്ചു. ഇടക്ക്​ മൂക്ക്​ ഉയർത്തി ഇരുമ്പുകമ്പികൾക്കിടയിലൂടെ പശുവി​​െൻറ മുഖത്ത്​ ഉരുമി. ജല്ലിക്കെട്ടിന്​ പേരുകേട്ട മധുരയിലെ പാലമേട്ടിൽ നിന്നായിരുന്നു ഈ കരളലിയിപ്പിക്കുന്ന സ്​നേഹദൃശ്യം. അവിടുത്തെ അമ്പലക്കാളയായ മഞ്ചമലൈയാണ് കഥയിലെ നായകൻ. നായിക മണികണ്​ഠൻ എന്നയാളുടെ പശു ലക്ഷ്​മിയും. 

കൂട്ടുകാരാണ്​ ഇരുവരും. ലോക്​ഡൗൺ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ മണികണ്​ഠൻ ലക്ഷ്​മിയെ വിരുതുനഗറിലെ ക്ഷീരഫാമുകാർക്ക്​ വിറ്റു. ലക്ഷ്​മിയെ കൊണ്ടുപോകാൻ ഞായറാഴ്​ച അവർ വന്നപ്പോളാണ്​ നാടകീയ രംഗങ്ങൾ അരങ്ങേറിയത്​.  ലക്ഷ്മിയെ കൊണ്ടുപോകുന്ന വാഹനത്തിന്​ പിന്നാലെ ഒരു കിലോമീറ്ററാണ്​ മഞ്ചമലൈ ഓടിയത്​. ഇത്​ ശ്രദ്ധയിൽപ്പെട്ടതോടെ അവർ വാഹനം നിർത്തി. ​പിന്നെ അതിനുചുറ്റുമായി മഞ്ചമലൈയുടെ നടത്തം. ഇടക്ക്​ മൂക്ക്​ ഉയർത്തി ഇരുമ്പുകമ്പികൾക്കിടയിലൂടെ പശുവി​​െൻറ മുഖത്ത്​ ഉരുമുകയും ചെയ്​തു. 

തിങ്കളാഴ്​ച ഇതി​​െൻറ സമൂഹ മാധ്യമങ്ങളും ടി.വി ചാനലുകളും പ്രചരിപ്പിച്ചതോടെ വിഡിയോ വൈറലായി. അമ്പലക്കാളയുടെ വിരഹദുഃഖം തമിഴകം ഏറ്റെടുക്കുകയും ചെയ്​തു. ലക്ഷ്​മിയെ തിരികെയെത്തിക്കണമെന്ന കാമ്പയിനും ശക്​തമായി. ഇത്​ ശ്രദ്ധയിൽ​പ്പെട്ട ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം മകൻ ഒ.പി. പ്രദീപിനോട്​ ലക്ഷ്​മിയെ തിരികെ വാങ്ങാൻ നിർദേശിച്ചു. ഫാമി​​െൻറ ഉടമയ്ക്ക് പണംനൽകി പ്രദീപ്​ ലക്ഷ്​മിയെ തിരികെ എത്തിക്കാൻ സൗകര്യവുമൊരുക്കി.

പാല​മേട്ടിലെ ക്ഷേത്രത്തിന്​ പശുവിനെ സമർപ്പിക്കുകയാണ്​ പ്രദീപ്​ ചെയ്​തത്​. ലോക്​ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും ലക്ഷ്​മിയുടെ മടങ്ങിവരവ് ഉത്സവമാക്കി നാട്ടുകാർ. ഗ്രാമാതിർത്തിയിൽ ലക്ഷ്​മിയെ സ്വീകരിക്കാൻ അവർ മഞ്ചമലൈയെയും എത്തിച്ചു. ഇരുവർക്കും നാട്ടുകാർ പൊട്ടുകുത്തുകയും മാലചാർത്തുകയും ചെയ്​തു.  ഇപ്പോൾ മഞ്ചമലൈയുടെ കൂടെത്തന്നെ ക്ഷേത്രത്തിലെ തൊഴുത്തിലാണ്​ ലക്ഷ്​മി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam news
News Summary - Bull tries to stop a vehicle carrying its friend which is a cow
Next Story