ബുലന്ദ്ശഹറിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥെൻറ മൊബൈൽ കണ്ടെടുത്തു
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ കലാപ ശ്രമത്തിനിടെ സംഘ്പരിവാർ പ്രവർ ത്തകർ കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാർ സിങ്ങിെൻറ മൊബൈൽ ഫോൺ വീണ്ടെടുത്തു. ബജ്റംഗ്ദൾ നേതാവ് യോഗേഷ് രാജിന് പകരം മുഖ്യപ്രതിയാക്കിയ പ്രശാന്ത് നട്ടിെൻറ വീട്ടിൽനിന്നാണ് മൊബൈൽ ഫോൺ കണ്ടെടുത്തതെന്നാണ് പൊലീസിെൻറ വാദം. ഡിസംബർ 28നാണ് പ്രശാന്ത് അറസ്റ്റിലായത്.
താനാണ് പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നതെന്ന് പ്രശാന്ത് സമ്മതിച്ചുവെന്നായിരുന്നു പൊലീസിെൻറ വാദം. പരിശോധനയിൽ പ്രശാന്തിെൻറ വീട്ടിൽനിന്ന് അഞ്ച് മൊബൈൽ ഫോണുകൾ കൂടി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സുബോധിെൻറ കൈവശമുണ്ടായിരുന്ന കൈത്തോക്കിനായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
