മഴുകൊണ്ട് തലയിൽ വെട്ടി, വിരൽ അരിഞ്ഞു, പിന്നെ വെടിവെച്ചു
text_fieldsബുലന്ദ്ശഹർ: ഗോവധം ആരോപിച്ച് ഡിസംബർ മൂന്നിന് യു.പിയിലെ ബുലന്ദ്ശഹറിലുണ്ടാ യ സംഘർഷത്തിനിടയിൽ പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ് കൊല്ലപ്പെട്ട സംഭവ ത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. വെടിയേറ്റു മരിക്കുംമുമ്പ് മൂർച്ചയുള്ള മ ഴുകൊണ്ട് കലുവ എന്നയാൾ സിങ്ങിെൻറ തലയിൽ വെട്ടുകയും തള്ളവിരൽ അരിഞ്ഞെടുക്കുകയു ം ചെയ്തു.
ഇൻസ്പെക്ടർ െകാല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിയായ പ്രശാന്ത് നട്ടി നെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നിർണായക വെളിപ്പെടുത്തൽ. തബ്ലീഗ് ജമാഅത്തിെൻറ പരിപാടിയിൽ പെങ്കടുക്കാൻ പതിനായിരങ്ങൾ പോകുന്ന പാതയിൽ മരം മുറിച്ചിട്ട് ഗതാഗതതടസ്സം സൃഷ്ടിക്കാൻ കലുവ ശ്രമിച്ചപ്പോൾ സുബോധ് കുമാർ തടഞ്ഞിരുന്നു. ഇതിൽ ക്ഷുഭിതനായ കലുവ മഴുകൊണ്ട് തലയിൽ വെട്ടി. തടിച്ചുകൂടിയ സംഘ്പരിവാർ പ്രവർത്തകർ കല്ലും വടികളുംകൊണ്ട് ആക്രമിച്ചു. രക്തം ചീറ്റുേമ്പാഴും അക്രമം നിർത്താൻ സുബോധ് പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഒാടിരക്ഷപ്പെടാൻ ശ്രമിക്കവെ പ്രശാന്ത് നട്ട്, സുമിത് എന്നിവരടക്കം നിരവധി പേർ സുബോധിനെ വളഞ്ഞിട്ട് കീഴ്പ്പെടുത്തുകയായിരുന്നു.
പ്രശാന്ത് നട്ട് റിവോൾവർ ഉപയോഗിച്ച് തലയിൽ വെടിയുതിർത്തു. അപ്പോഴും കലി തീരാതെ സുമിതും സംഘവും സുബോധിനെ വടികൊണ്ട് അടിച്ചുകൊണ്ടിരുന്നു. ഒപ്പമുണ്ടായിരുന്ന പൊലീസുകാർ സുബോധിനെ ആശുപത്രിയിൽ എത്തിക്കാൻ ജീപ്പിൽ കയറ്റിയെങ്കിലും വാഹനത്തിനുനേരെയും ആക്രമണമുണ്ടായി. കല്ലെറിയുകയും തീയിടാൻ ശ്രമിക്കുകയും ചെയ്തു. സുബോധിെൻറ ഷൂ കത്തിപ്പോയി. വനത്തിനുസമീപം പശുവിെൻറ ജഡാവശിഷ്ടങ്ങൾ കണ്ടെന്നുപറഞ്ഞ് തുടങ്ങിയ സംഘർഷം ശമിപ്പിക്കുന്നതിനായി പ്രദേശത്ത് എത്തിയ പൊലീസ് സംഘത്തിനുനേർക്ക് ഒരു വിഭാഗം ആക്രമണമഴിച്ചുവിടുകയായിരുന്നു. സുബോധിനെ മഴുകൊണ്ട് വെട്ടിയ കലുവ ആയിരുന്നുവത്രെ ആളുകളെ വിളിച്ചുകൂട്ടിയത്. വർഗീയ കലാപം ലക്ഷ്യമിട്ടായിരുന്നു മരം മുറിച്ചിട്ട് ഗതാഗതം തടസ്സപ്പെടുത്താൻ സംഘ്പരിവാറുകാർ ശ്രമിച്ചതെന്ന് പേരു വെളിപ്പെടുത്താത്ത മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ആറുമാസം മുമ്പുവരെ ഡൽഹിയിൽ ഒല ടാക്സി ഡ്രൈവർ ആയിരുന്നു പ്രധാന പ്രതിയായ പ്രശാന്ത് നട്ട്. കൊല നടന്ന് 26 ദിവസത്തിനുശേഷം വ്യാഴാഴ്ചയാണ് ഗ്രേറ്റർ നോയിഡയിൽനിന്ന് പൊലീസ് ഇയാെള പിടികൂടിയത്. സുബോധ് കുമാറിനെ വെടിവെച്ചുവെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇടത്തെ പുരികത്തിനു മുകളിലാണ് വെടിവെച്ചത്.
ഇതിനുപുറമെ ദേഹത്ത് നിരവധി പരിക്കുകളും ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. സംഭവത്തിലെ പ്രധാന ആരോപണവിധേയരായ ബജ്റംഗ്ദൾ ജില്ല കൺവീനർ യോഗേഷ് രാജ്, യുവമോർച്ച നേതാവ് സിഖാർ അഗർവാൾ എന്നിവരെ പിടികൂടാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
