Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഅ്സം ഖാന്​ നോട്ടീസ്​...

അഅ്സം ഖാന്​ നോട്ടീസ്​ അയക്കാൻ സി.ബി​.െഎ​യോട്​ സുപ്രീംകോടതി

text_fields
bookmark_border
അഅ്സം ഖാന്​ നോട്ടീസ്​ അയക്കാൻ സി.ബി​.െഎ​യോട്​ സുപ്രീംകോടതി
cancel

ന്യൂഡൽഹി: ബുലന്ദ്​ശഹ്​ർ കൂട്ട ബലാത്സംഗം രാഷ്​ട്രീയ ​ഗൂഢാലോചനയാണെന്ന പ്രസ്​താവന നടത്തിയ സംഭവത്തിൽ ഉത്തർ​പ്രദേശ്​ മന്ത്രി അഅ്​സം ഖാന്​ നോട്ടീസയക്കാൻ സുപ്രീംകോടതി സിബി​െഎയോട്​ ആവശ്യപ്പെട്ടു. നേരിട്ട്​ ഹാജരാകണമെന്ന്​ ആവശ്യപ്പെട്ട്​ ജസ്​റ്റിസുമാരായ ദീപക്​ മിശ്ര, സി. നാഗപ്പൻ എന്നിവരടങ്ങിയ ബെഞ്ചാണ്​ നോട്ടീസ്​ അയച്ചത്​. കേസ്​ ഉത്തർപ്രദേശിൽ നിന്ന്​ ഡൽഹിയിലേക്ക്​ മാറ്റണമെന്ന്​ ആവ​ശ്യപ്പെട്ട്​ കുടുംബം സമർപ്പിച്ച ഹരജയിൽ സുപ്രീംകോടതി യു.പി സർക്കാറിനും നോട്ടീസ്​ അയച്ചിട്ടുണ്ട്​.

ഒൗദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ട്​ സംഭവത്തിന്​ ഇരകളായവർക്ക്​ കേസന്വേഷണത്തിൽ അവിശ്വാസമുണ്ടാകുന്ന വിധത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത്​ ശരിയല്ലെന്ന്​ കോടതി പറഞ്ഞു. ഇത്​ അഭിപ്രായ സ്വാതന്ത്ര്യത്തി​​െൻറ പരിധിയിൽ വരുന്നതാണോയെന്നും കോടതി ചോദിച്ചു.
അതേസമയം ബലാത്സംഗത്തിന്​ ഇരയായവർക്കെതിരെയോ കുടുംബത്തിനെതിരെ​േയാ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന്​ അഅ്​സം ഖാൻ വ്യക്തമാക്കി.

ജൂലൈയിലാണ്​ കേസിനാസ്​പദമായ സംഭവം. നോയിഡയിൽ നിന്ന്​ ഷാജഹാൻപൂരിലേക്ക്​ യാത്രചെയ്യുന്നതിനിടെ അമ്മയെയും മകളെയും തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ അക്രമികൾ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bulandshahr gang rapeaazam khan
News Summary - bulandshahr gangrape case sc asks cbi to serve notice to azam khan
Next Story