Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുലന്ദ്​ശഹർ കലാപം:...

ബുലന്ദ്​ശഹർ കലാപം: പൊലീസുകാരനെ മഴുകൊണ്ട്​ ആക്രമിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
ബുലന്ദ്​ശഹർ കലാപം: പൊലീസുകാരനെ മഴുകൊണ്ട്​ ആക്രമിച്ചയാൾ അറസ്​റ്റിൽ
cancel

ലക്​നോ: ബുലന്ദ്​ശഹർ കലാപത്തിനിടെ പൊലീസ്​ ഇൻസ്​പെക്​ടർ സുബോധ്​ കുമാർ സിങ്ങിനെ മഴുകൊണ്ട്​ വെട്ടിയയാൾ അറസ്​റ്റിൽ. ആൾക്കൂട്ട ആക്രമണത്തിനിടെ ഇൻസ്​പെക്​ടറെ പിന്തുടർന്ന്​ മഴുകൊണ്ട്​ വെട്ടിയ കൗല എന്നയാളാണ്​ അറസ്​റ്റിലായത്​. ഇയാൾ സുബോധ്​ കുമാറി​​​​​െൻറ തലയിൽ മഴു​കൊണ്ട്​ വെട്ടുകയും കൈ വിരലുകൾ അരിഞ്ഞെടുക്കുകയും ചെയ്​തിരുന്നു.

ഡിസംബർ മൂന്നിന്​ സംഘപരിവാർ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ വെടിയേറ്റാണ്​ സുബോധ്​ കുമാർ മരിച്ചത്​. വെടിയേൽക്കുന്നതിന്​ അൽപം മുമ്പാണ്​ സുബോധ്​ കുമാർ സിങ്​ മഴുകൊണ്ടും ആക്രമിക്കപ്പെട്ടത്​.

സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി പ്ര​ശാ​ന്ത്​ നാ​ട്ടിനെ ഡിസംബർ 28 ന്​ ഡ​ൽ​ഹി​യി​ൽ വെച്ച്​ അ​റ​സ്​​റ്റു ചെയ്​തിരുന്നു. ഇയാളാണ്​ സു​ബോ​ധി​​​​​​െൻറ തോ​ക്ക്​ കൈ​വ​ശ​പ്പെ​ടു​ത്തി അ​ദ്ദേ​ഹ​ത്തി​​​​​​െൻറ നെ​റ്റി​യി​ൽ വെ​ടി​വെ​ച്ച​തെ​ന്ന്​ വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ്​ കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackBulandshahrCop's MurderAxe
News Summary - In Bulandshahr Cop's Murder, Accused Who Attacked Him With Axe Arrested- India news
Next Story