Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുലന്ദ്​ശഹർ: ഗോവധം...

ബുലന്ദ്​ശഹർ: ഗോവധം അന്വേഷിക്കാത്തതിനാൽ ഇൻസ്​പെക്​ടറെ ലക്ഷ്യംവെച്ചു - ബി.ജെ.പി എം.പി

text_fields
bookmark_border
ബുലന്ദ്​ശഹർ: ഗോവധം അന്വേഷിക്കാത്തതിനാൽ ഇൻസ്​പെക്​ടറെ ലക്ഷ്യംവെച്ചു - ബി.ജെ.പി എം.പി
cancel

ന്യൂഡൽഹി: ബുലന്ദ്​ശഹർ കലാപത്തിൽ ​െകാല്ലപ്പെട്ട ഇൻസ്​പെക്​ടറെ വിമർശിച്ച്​​ ഒരു ബി.ജെ.പി എം.പി കൂടി രംഗത്ത്​. മ ീററ്റ്​ എം.പി രാജേന്ദ്ര അഗർവാളാണ്​ കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ്​ ഇൻസ്​പെക്​ടർ സുബോധ്​ കുമാർ സിങ്ങിന െ വിമർശിച്ച്​ രംഗ​െത്തത്തിയത്​.

ഇൻസ്​പെക്​ടർ സുബോധ്​ കുമാർ സ്​റ്റേഷൻ ഹൗസ്​ ഒാഫീസറായിരിക്കുന്ന പൊലീസ് ​ സ്​റ്റേഷ​​​​െൻറ പരിധിയിൽ വന്ന ഗോവധ, കാലിക്കടത്ത്​ കേസുകൾ വേണ്ട വിധം അന്വേഷിക്കുന്നതിൽ അവർ പരാജയപ്പെ​േട്ടാ എന്ന കാര്യം ബുലന്ദ്​ശഹർ കലാപം അന്വേഷിക്കുന്ന സംഘം പരിശോധിക്കണമെന്ന് എം.പി ​ര​ാജേന്ദ്ര അഗർവാൾ പറഞ്ഞു. സ്​റ്റേഷൻ പരിധിയിൽ റിപ്പോർട്ട്​ ചെയ്യപ്പെട്ട ഗോവധക്കേസുകൾ വേണ്ടവിധം അന്വേഷിക്കാത്തതിനാൽ ഇൻസ്​പെക്​ടറെ ലക്ഷ്യം വെച്ച്​ നടന്നതാകാം കലാപമെന്നും എം.പി ഇന്ത്യൻ എക്​സ്​പ്രസിനോട്​ പറഞ്ഞു.

ഡിസംബർ മൂന്നിന്​ ബുലന്ദ്​​ശഹറിൽ നടന്നതെന്തായാലും, ആൾക്കൂട്ട മർദനം മൂലം സെയ്​ന സ്​റ്റേഷൻ ഒാഫീസർ മരിക്കാനിടയായത്​ അത്യന്തം ദുഃഖകരമാണ്​. എന്നാൽ കലാപത്തിന്​ മുമ്പ്​ കാലിക്കടത്തു സംബന്ധിച്ച്​ സെയ്​ന സ്​റ്റേഷനിൽ നൽകിയ പരാതിയിൽ എന്തുകൊണ്ട്​ അദ്ദേഹം നടപടി സ്വീകരിച്ചില്ല എന്ന കാര്യം അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്​ നന്നാവും.

ഗോവധം ഗുരുതരകുറ്റകൃത്യമായി യു.പി മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനാൽ കുറച്ചു കാലത്തേക്ക്​ പൊലീസ്​ സ്​റ്റേഷനുകളുടെ പ്രവർത്തനങ്ങളും നിരീക്ഷിക്കണം. ഗോവധം മൂലമുള്ള പ്രശ്​നങ്ങൾ ഒഴിവാക്കാൻ പൊലീസ്​ സ്​റ്റേഷൻ മുതൽ എല്ലാവഴികളും ശ്രദ്ധിക്കണമെന്നും അഗർവാൾ പറഞ്ഞു.

ഗോവധമില്ലാത്ത സംസ്​ഥാനമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​​​െൻറ സ്വപ്​നം പൂവണിയുന്നതിന്​ വിഘാതം സൃഷ്​ടിക്കുന്നത്​ ചില പൊലീസ്​ ഉദ്യോഗസ്​ഥരു​െട മനോഭാവമാണ്​. എല്ലാ ​െപാലീസുകാരും അഴിമതിക്കാരാണ്​ എന്നല്ല. എന്നാൽ ചിലർ​ അവരുടെ രാഷ്​ട്രീയ നിലപാടുകളും സാമ്പത്തിക താത്​പര്യങ്ങളും മൂലം ബി.ജെ.പി സർക്കാറിനെ അപകീർത്തി​െപ്പടുത്താൻ ശ്രമിക്കുകയാണ്​ - അഗർവാൾ ആരോപിച്ചു.

ബുലന്ദ്​ശഹർ കലാപക്കേസിലെ പ്രധാനപ്രതിയായ ബംജ്റംഗദൾ പ്രവർത്തകൻ യോഗേഷ്​ രാജ്​ കണ്ണുതുറപ്പിക്കുന്ന നല്ല പ്രവർത്തിയാണ്​ ചെയ്​തതെന്ന്​ നേരത്തെ ബി.ജെ.പി എം.പി ഭോല റാം പറഞ്ഞിരുന്നു. അതിനു പിറകെയാണ് ബി.ജെ.പിയിലെ മറ്റൊരു എം.പി കൂടി കലാപത്തെ ന്യായീകരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp mpmalayalam newsSubodh Kumar SinghMeerut MP Rajendra AgrawalBulandhshahar attack
News Summary - Bulandshahr: Another BJP MP takes aim at murdered SHO -India News
Next Story