Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ കെട്ടിടം തകരുന്നതിന്റെ ഞെട്ടിക്കും ദൃശ്യങ്ങൾ പുറത്ത് -വിഡിയോ

text_fields
bookmark_border
ഡൽഹിയിൽ കെട്ടിടം തകരുന്നതിന്റെ ഞെട്ടിക്കും ദൃശ്യങ്ങൾ പുറത്ത് -വിഡിയോ
cancel

ന്യൂഡൽഹി: ഡൽഹിയിലെ ബജൻപുരയിൽ കെട്ടിടം തകർന്നു വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബുധനാഴ്ചയാണ് കെട്ടിടം തകർന്നുവീണത്. എന്നാൽ, തകരാനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ഉച്ചക്ക് ശേഷം മൂന്ന് മണിയേ​ാടെയാണ് കെട്ടിടം തകർന്നുവെന്ന വിവരം ഫയർഫോഴ്സിന് ലഭിക്കുന്നത്. ഉടൻ തന്നെ അവർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ, അപകടത്തിൽ ആരെങ്കിലും മരിക്കുകയോ ആർക്കെങ്കിലും പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

നേരത്തെ മാർച്ച് ഒന്നാം തീയതി തീപിടിച്ചതിനെ തുടർന്ന് വടക്കൻ ഡൽഹിയിലെ റോഷാനാറയിലുള്ള നാല് നില കെട്ടിടം തകർന്ന് വീണിരുന്നു. അപകടത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിരുന്നില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Building Collapses On Road In Delhi, People Run To Safety
Next Story