മുബൈയിൽ കെട്ടിടം തകർന്ന സംഭവം: ശിവ സേനാ നേതാവ് അറസ്റ്റിൽ
text_fieldsന്യൂഡൽഹി: മുംബൈയിൽ നാലു നില പാർപ്പിട സമുച്ചയം തകർന്നു വീണ് 17പേർ മരിച്ചതുമായി ബന്ധപ്പെട്ട് ശിവസേനാ നേതാവ് സുനിൽ സീതാപിനെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിടത്തിെൻറ താഴെ നിലയിൽ സീതാപിെൻറ ഉടമസ്ഥതയിലുള്ള നഴ്സിങ്ങ് ഹോമിൽ നവീകരണപ്രവർത്തനങ്ങൾ നടത്തിയതാണ് കെട്ടിടം പൊളിഞ്ഞു വീഴാൻ ഇടയായതെന്ന് താമസക്കാർ ആരോപിച്ചിരുന്നു. അതേതുടർന്നാണ് സീതാപിനെ അറസ്റ് ചെയ്തത്. മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് സീതാപിനെതിരെ കേസെടുത്തിട്ടുണ്ട്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേേവന്ദ്ര ഫട്നാവിസ് സംഭവത്തിൽ നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സീതാപ് അനധികൃതമായാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയതെന്ന് ക്രമസമാധാന ചുമതലയുള്ള ജോയിൻറ് കമ്മീഷണർ അറിയിച്ചു.
പൊലീസ് അന്വേഷണവും ബി.എം.സി അന്വേഷണവും നടക്കുന്നുണ്ട്. 15 ദിവസത്തിനുള്ളിൽ സർക്കാറിന് അേന്വഷണ സംഘം റിപ്പോർട്ട് സമർപ്പിക്കും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കുെമന്നും സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി ഫട്നാവിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
