Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹരിയാനയിൽ ​പൊളിക്കുന്നതിനിടെ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു; മൂന്ന് തൊഴിലാളികൾ കുടുങ്ങി

text_fields
bookmark_border
Building collapse
cancel

ഗുരുഗ്രാം: ഹരിയാന ഗുരുഗ്രാമിലെ ഉദ്യോഗ് വിഹാറിൽ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. മൂന്ന് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി.

പൊളിച്ചുകൊണ്ടിരിക്കുന്ന കെട്ടിടമാണ് തകർന്നത്. കെട്ടിടം പൊളിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ട തൊഴിലാളികളാണ് അവശിഷ്ടങൾക്കിടയിൽ കുടുങ്ങിയത്. അതിലൊരാൾ മരിച്ചുവെന്ന് സ്ഥിരീകരിച്ചു. ഒരാ​ളെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷിച്ചിട്ടുണ്ടെന്ന് അഗ്നിശമന സേനാവിഭാഗം ഓഫീസർ ലളിത് കുമാർപറഞ്ഞു. മറ്റ് രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമം നടക്കുകയാണ്.

പൊളിഞ്ഞു വീണത് പഴയ കെട്ടിടമാണെന്ന് വെസ്റ്റ് ഡിസി.പി ദീപക് സഹാരൻ പറഞ്ഞു. സെപ്റ്റംബർ 26 മുതൽ കെട്ടിടം പൊളിക്കാൻ തുടങ്ങിയിട്ടുണ്ട്. മൂന്ന് നില കെട്ടിടത്തിന്റെ രണ്ട് നിലകൾ പൊളിച്ചു കഴിഞ്ഞു. താഴെ നിലയാണ് തകർന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Building collapse in Udyog Vihar Phase I
Next Story