അേയാധ്യയിൽ രാമക്ഷേത്രവും ലഖ്നോവിൽ പള്ളിയും പണിയണം- ശിയ വഖഫ് ബോർഡ്
text_fieldsന്യൂഡൽഹി: അയോധ്യ പ്രശ്നത്തിന് പരിഹാര നിർദേശവുമായി ശിയ വഖഫ് ബോർഡ്. പ്രശ്നം പരിഹരിക്കുന്നതിനായി അയോധ്യയിൽ രാമക്ഷേത്രവും ലഖ്നോവിൽ പള്ളിയും നിർമിക്കണമെന്ന് ശിയ വഖഫ് ബോർഡ് ചെയർമാൻ സയിദ് വസീം റിസ്വി അഭിപ്രായപ്പെട്ടു. ഇൗ തീരുമാനം രാജ്യത്ത് സമാധാനവും സാഹോദര്യവും കൊണ്ട് വരുന്നതിന് ഇടായാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്ത എജൻസിയായ എ.എൻ.െഎക്ക് നൽകിയ അഭിമുഖത്തിലാണ് റിസ്വി ഇക്കാര്യം പറത്തത്.
ഒക്ടോബർ 31ന് വസീം റിസ്വിയും ജീവനകല ആചാര്യൻ ശ്രീ.ശ്രീ രവിശങ്കറും തമ്മിൽ അയോധ്യ പ്രശ്നം പരിഹരിക്കുന്നതിനായി കൂടികാഴ്ച നടത്തിയിരുന്നു. എല്ലാവരും രവിശങ്കറിനെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹത്തിെൻറ മധ്യസ്ഥതയിൽ പ്രശ്നം തീരുമെന്നാണ് പ്രതീക്ഷയെന്നും കൂടികാഴ്ചക്ക് ശേഷം റിസ്വി പ്രതികരിച്ചിരുന്നു.
നേരത്തെ രാമക്ഷേത്രത്തിൽ നിന്ന് നിശ്ചിത ദൂരത്തിൽ മുസ്ലിം പള്ളി നിർമിക്കാമെന്ന് ഷിയ വഖഫ് ബോർഡ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. നിലവിൽ ജസ്റ്റിസ് ദീപക് മിശ്ര, അശോക് ഭൂഷൺ, എസ്.എ നസീർ എന്നിവരടങ്ങിയ ബെഞ്ചാണ് അയോധ്യ വിഷയത്തിലെ ഹരജികൾ പരിഗണിക്കുന്നത്. പ്രശ്നത്തിൽ അലഹബാദ് ഹൈകോടതി വിധിക്കെതിരെയാണ് ഹരജികൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
