Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യാ ഗേറ്റിൽ...

ഇന്ത്യാ ഗേറ്റിൽ സുഭാഷ്​ ചന്ദ്രബോസിൻെറ പ്രതിമ സ്ഥാപിക്കണമെന്ന്​ അനന്തരവൻ

text_fields
bookmark_border
chandra-kumar-bose
cancel

ന്യൂഡൽഹി: സ്വതന്ത്ര്യ സമര സേനാനിയും ഐ.എൻ.എയുടെ സ്ഥാപകനുമായ നേതാജി സുഭാഷ്​ ചന്ദ്ര ബോസിനോടുള്ള ആദര സൂചകമായി ഇ ന്ത്യാ ഗേറ്റിൽ അദ്ദേഹത്തിൻെറ പ്രതിമ സ്ഥാപിക്കണമെന്ന്​ ​അനന്തരവനും ബി.​െജ.പി നേതാവുമായ ച​ന്ദ്ര കുമാർ ബോസ്​. ട ്വിറ്ററിലാണ്​ ​അദ്ദേഹം ഇങ്ങനൊരു ആവശ്യം ഉന്നയിച്ചത്​. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ്​ ചെയ്​തുകൊണ്ടായിരുന്നു ട്വീറ്റ്​.

ബ്രിട്ടീഷുകാർക്കെതിരെ പട നയിക്കാൻ ഐ.എൻ.എക്ക്​ രൂപം നൽകുകയും സ്വാതന്ത്ര്യ സമരത്തിൽ സജീവമാവുകയും ചെയ്​ത വ്യക്തിയായിരു​ന്നു സുഭാഷ്​ ചന്ദ്ര ബോസ്​. ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന്​ തുരത്താൻ സോവിയറ്റ്​ യൂണിയൻ, ജർമനി, റഷ്യ എന്നിവരു​ടെ സഹായം തേടാൻ പോയ നേതാജി 1945 ആഗസ്​റ്റ്​ 18ന്​ തായ്​വാനിൽ വച്ചുണ്ടായ വിമാന അപകടത്തിൽ മരണപ്പെട്ടുവെന്നാണ്​ കരുതുന്നത്​.

അതേസമയം, അദ്ദേഹം സോവിയറ്റ്​ ്യുണിയനിലേക്ക്​ രക്ഷപ്പെട്ടുവെന്ന്​ വിശ്വസിക്കുന്നവരുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chandra kumar boseSubhas Chandra Bosemalayalam newsindia newssubhas chandra bose statue
News Summary - build netaji subhas chandra boses statue near india gate says his kin -india news
Next Story