Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബജറ്റ്​ സമ്മേളനം...

ബജറ്റ്​ സമ്മേളനം തുടരാനും വയ്യ, പിരിയാനും വയ്യ 

text_fields
bookmark_border
parliament
cancel
ന്യൂ​ഡ​ൽ​ഹി: 14 ദി​വ​സം തു​ട​ർ​ച്ച​യാ​യി സ്​​തം​ഭി​ച്ച പാ​ർ​ല​മ​െൻറി​​െൻറ ബ​ജ​റ്റ്​ സ​മ്മേ​ള​നം പി​രി​യാ​നും വ​യ്യ, തു​ട​രാ​നും വ​യ്യാ​ത്ത അ​വ​സ്​​ഥ​യി​ൽ. തു​ട​രാ​ൻ വ​യ്യാ​ത്ത​ത്​ തു​ട​ർ​ച്ച​യാ​യ ബ​ഹ​ളം കൊ​ണ്ടാ​ണെ​ങ്കി​ൽ, നേ​ര​ത്തേ പി​രി​യാ​ൻ വ​യ്യാ​ത്ത​ത്​ ബ​ജ​റ്റ്​ പാ​സാ​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​വ​കാ​ശം വേ​ണ്ട​തു​കൊ​ണ്ടാ​ണ്. മോ​ദി മ​ന്ത്രി​സ​ഭ​ക്കെ​തി​രെ ടി.​ഡി.​പി​യും വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സും ലോ​ക്​​സ​ഭ​യി​ൽ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​വും ബ​ഹ​ള​ത്തി​​െൻറ പേ​രി​ൽ മാ​റ്റി​വെ​ക്കു​ക​യാ​ണ്​ സ്​​പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ ചെ​യ്​​ത​ത്. എ.​െ​എ.​എ.​ഡി.​എം.​കെ​യും ടി.​ആ​ർ.​എ​സും ന​ടു​ത്ത​ള സ​മ​രം തു​ട​രു​ക​യാ​ണ്. അ​തു​കൊ​ണ്ട്​ വെ​ള്ളി​യാ​ഴ്​​ച​യും പ​തി​വു​പോ​ലെ കൂ​ടി, മി​നി​റ്റു​ക​ൾ​ക്ക​കം പി​രി​ഞ്ഞേ​ക്കും. 

മാ​ർ​ച്ച്​ അ​ഞ്ചി​നു തു​ട​ങ്ങി ഏ​പ്രി​ൽ ആ​റി​നു സ​മാ​പി​ക്ക​ണ​മെ​ന്ന്​ നി​ശ്ച​യി​ച്ച ര​ണ്ടാം​പാ​ദ ബ​ജ​റ്റ്​ സ​മ്മേ​ള​നം നേ​ര​ത്തേ പി​രി​യേ​ണ്ടി വ​രു​മെ​ന്ന്​ വ്യ​ക്​​ത​മാ​ണ്. എ​ന്നാ​ൽ, ലോ​ക്​​സ​ഭ​യി​ൽ ബ​ഹ​ള​ത്തി​നി​ട​യി​ൽ ച​ർ​ച്ച കൂ​ടാ​തെ പാ​സാ​ക്കി​യ ധ​ന​ബി​ല്ലും ധ​ന​വി​നി​യോ​ഗ ബി​ല്ലു​ക​ളും രാ​ജ്യ​സ​ഭ കൂ​ടി പാ​സാ​ക്കാ​തെ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ന​യാ​പൈ​സ ഖ​ജ​നാ​വി​ൽ​നി​ന്ന്​ എ​ടു​ത്തു ചെ​ല​വാ​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ പ​റ്റി​ല്ല. ലോ​ക്​​സ​ഭ​യി​ൽ അം​ഗീ​ക​രി​ച്ച ബ​ജ​റ്റു നി​ർ​ദേ​ശ​ങ്ങ​ളും ധ​ന​വി​നി​യോ​ഗ ബി​ല്ലു​ക​ളും രാ​ജ്യ​സ​ഭ​യു​ടെ മു​മ്പാ​കെ എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും, അ​വി​ടെ​യും ബ​ഹ​ളം ത​ന്നെ. എ​ന്നാ​ൽ, അ​തി​​െൻറ പേ​രി​ൽ പ​ണ​ബി​ൽ വ​ല്ലാ​തെ വൈ​കി​പ്പി​ക്കാ​ൻ പ​റ്റി​ല്ല. ച​ർ​ച്ച ന​ട​ത്തി പാ​സാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും രാ​ജ്യ​സ​ഭ​യി​ലെ​ത്തു​ന്ന പ​ണ​ബി​ല്ലു​ക​ൾ 14 ദി​വ​സം ക​ഴി​ഞ്ഞാ​ൽ പാ​സാ​യ​താ​യി ക​ണ​ക്കാ​ക്കി ലോ​ക്​​സ​ഭ​യി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കും. 

ലോ​ക്​​സ​ഭ മാ​ർ​ച്ച്​ 14നാ​ണ്​ ധ​ന​ബി​ൽ പാ​സാ​ക്കി​യ​ത്. ബ​ഹ​ളം തു​ട​രു​ന്ന​തി​നാ​ൽ വീ​ണ്ടു​മൊ​രു 14 ദി​വ​സം കൂ​ടി ക​ഴി​യാ​തെ ബ​ജ​റ്റ്​ സാ​േ​ങ്ക​തി​ക​മാ​യി പാ​സാ​വി​ല്ല. അ​ത്ര​യും ദി​വ​സ​ങ്ങ​ൾ കൂ​ടി പി​ന്നി​ടാ​ൻ വേ​ണ്ടി ഇ​രു​സ​ഭ​ക​ളും ദി​നേ​ന സ​​മ്മേ​ളി​ച്ചു പി​രി​യു​ന്ന​താ​ണ്​ ഇ​പ്പോ​ഴ​ത്തെ കാ​ഴ്​​ച. അ​തു ക​ഴി​ഞ്ഞാ​ൽ ബ​ജ​റ്റ്​ സ​മ്മേ​ള​നം മ​തി​യാ​ക്കും. ഒ​രു മി​നി​റ്റ്​ പാ​ർ​ല​മ​െൻറ്​ സ​മ്മേ​ളി​ക്കാ​ൻ ചെ​ല​വ്​ ര​ണ്ട​ര ല​ക്ഷം രൂ​പ​യാ​ണെ​ന്ന​ത്​ മ​റു​പു​റം. അ​വി​ശ്വാ​സ പ്ര​മേ​യം ച​ർ​ച്ച​ക്കെ​ടു​ക്കാ​ൻ ഭ​ര​ണ​പ​ക്ഷ​ത്തി​ന്​  താ​ൽ​പ​ര്യ​മി​ല്ല. സ​ഭാ​ന്ത​രീ​ക്ഷം ശാ​ന്ത​മാ​ക്കാ​ൻ വി​വി​ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​നും സ​ർ​ക്കാ​ർ ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​ത്​ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ളെ വ​സ​തി​യി​ൽ ചെ​ന്നി​ട്ടാ​യാ​ലും ക​ണ്ടു സം​സാ​രി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്​ പാ​ർ​ല​മ​െൻറ​റി​കാ​ര്യ സ​ഹ​മ​ന്ത്രി വി​ജ​യ്​ ഗോ​യ​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliamentBudget Sessionmalayalam news
News Summary - Budget Session of Parliament adjourned again-india news
Next Story