കേന്ദ്ര ബജറ്റ്: പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമീഷന് മുന്നില്‍
text_fieldsന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതി. കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ 12 ഓളം പാര്‍ട്ടി നേതാക്കളാണ് പരാതിയുമായി മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ നസീം സെയ്ദിയെ കണ്ടത്. ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ടുവരെയാണ് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളില്‍ പോളിങ്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്.
കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി, ആര്‍.എല്‍.ഡി, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കണ്ടത്. ടി.എം.സി ഉള്‍പ്പെടെയുള്ള ഏതാനും പാര്‍ട്ടികള്‍ ഇതേ ആവശ്യമുന്നയിച്ച് കമീഷന് കത്ത് നല്‍കി. എന്‍.ഡി.എയുടെ ഭാഗമായ ശിവസേനയും ബജറ്റ് അവതരണം മാറ്റിവെക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. ആവശ്യം പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് കമീഷന്‍ ഉറപ്പു നല്‍കിയതായി ഗുലാം നബി ആസാദ് പറഞ്ഞു.
വോട്ട് ലക്ഷ്യമിട്ട് ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് പ്രതിപക്ഷത്തിന്‍െറ പരാതി. അഞ്ചുവര്‍ഷം മുമ്പ് തെരഞ്ഞെടുപ്പ് പരിഗണിച്ച് അന്നത്തെ യു.പി.എ സര്‍ക്കാര്‍ ബജറ്റ് അവതരണം നീട്ടിവെച്ചിരുന്നു. പ്രസ്തുത കീഴ്വഴക്കം പാലിക്കാന്‍ മോദി സര്‍ക്കാര്‍ തയാറാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, പ്രതിപക്ഷ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇല്ലാത്ത പ്രശ്നം കുത്തിപ്പൊക്കുകയാണ് പ്രതിപക്ഷമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ബജറ്റ് അവരണം സര്‍ക്കാറിന്‍െറ ഭരണഘടനാപരമായ ബാധ്യതയാണ്. അതിനെ രാഷ്ട്രീയവത്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര ബജറ്റ് ഒരു സംസ്ഥാനത്തെ മാത്രമായി ബാധിക്കുന്നതല്ളെന്നും ധനമന്ത്രി പറഞ്ഞു. എന്നാല്‍, തെരഞ്ഞെടുപ്പില്‍ നേട്ടത്തിന് ബജറ്റ് ദുരുപയോഗം ചെയ്യുന്നില്ളെന്ന് ഉറപ്പാക്കാനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമീഷനുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. ഫെബ്രുവരി 28ന് അവതരിപ്പിക്കേണ്ടിയിരുന്ന കേന്ദ്ര ബജറ്റ് ഒരു മാസം നേരത്തേയാക്കുകയായിരുന്നു. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തികവര്‍ഷത്തിന്‍െറ തുടക്കത്തില്‍തന്നെ ബജറ്റ് വിഹിത വിനിയോഗം തുടങ്ങാന്‍ സൗകര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
