8000 കോടി ചെലവിൽ എട്ട് പുതിയ നഗരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി കേന്ദ്രം
text_fieldsന്യൂഡൽഹി: 8000 കോടി ചെലവിൽ എട്ട് പുതിയ നഗരങ്ങൾ നിർമിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. 15ാം ധനകാര്യ കമീഷൻ ശിപാർശ പ്രകാരമാണ് നഗരങ്ങൾ സൃഷ്ടിക്കുക. എട്ട് സംസ്ഥാനങ്ങളിലാണ് പുതിയ നഗരങ്ങൾ ഉയരുക. ഓരോ നഗരത്തിനും 1000 കോടിയാണ് മാറ്റിവെക്കുക.
നഗരങ്ങൾ എങ്ങനെ സൃഷ്ടിക്കണമെന്നത് സംബന്ധിച്ച ചട്ടങ്ങൾ വൈകാതെയുണ്ടാക്കുമെന്നും ഇതിനായുള്ള തുക ധനകാര്യ കമീഷൻ വകയിരുത്തിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു. പുതുതായി സൃഷ്ടിക്കുന്ന ഓരോ നഗരത്തിലും 5000ൽ കൂടുതൽ ജനസംഖ്യയുണ്ടാവും. സ്ക്വയർ കിലോ മീറ്ററിന് 400 എന്നതായിരിക്കും ജനസാന്ദ്രത. കൃഷി അല്ലാതെ മറ്റ് മേഖലകളിൽ തൊഴിലെടുക്കുന്നവരായിരിക്കും നഗരവാസികളിൽ ഭൂരിപക്ഷവും.
എന്നാൽ, നഗരങ്ങൾ സൃഷ്ടിക്കുന്നതിന് പദ്ധതിക്കായുള്ള നടപടികൾ എത്രത്തോളം മുന്നോട്ട് പോയെന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തതകൾ നില നിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

