Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിരസമായ ബജറ്റ് -പി. ചിദംബരം

text_fields
bookmark_border
P-chidambaram
cancel

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ചത് വിരസമായ ബജറ്റെന്ന് മുൻ യു.പി.എ സർക്കാരിലെ ധനമന്ത്രി പി. ചിദംബരം. മൊത്ത വരുമാനം, ചെലവ്, കമ്മി എന്നിവ പ്രതിപാദിക്കാത്ത ബജറ്റാണ്. പല കാര്യങ്ങളിലും വ്യക്തതയില്ലാത്തതാണ് ധനമന്ത്രി നിർമല സീതാരാമന്‍റെ പ്രസംഗമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി, ഉച്ചഭക്ഷണ പദ്ധതി, ആരോഗ്യം എന്നീ മേഖലകളെ കുറിച്ച് പരാമർശിക്കാത്ത ആദ്യ ബജറ്റാണിത്. എസ്.സി, എസ്.ടി, ന്യൂനപക്ഷ, വനിത വിഭാഗങ്ങളെ പറ്റിയും ബജറ്റ് പ്രസംഗത്തിലില്ലെന്ന് ചിദംബരം പറഞ്ഞു.

സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിൽ ഒരു പുതിയ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ലെന്നും ചിദംബരം കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - budget 2019 p chidambaram -india news
Next Story