Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനപ്രിയ ബജറ്റ്​...

ജനപ്രിയ ബജറ്റ്​ പ്രതീക്ഷിക്കേണ്ടെന്ന്​ മോദി

text_fields
bookmark_border
modi
cancel

ന്യൂഡൽഹി: ഇൗ വർഷത്തെ ബജറ്റ്​ ജനപ്രിയമാകുമെന്ന പ്രതീക്ഷവേണ്ടെന്ന്​ പ്രധാനമ​ന്ത്രി നരേന്ദ്ര മോദി. ടൈംസ്​ നൗ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്​. സർക്കാറിൽനിന്ന​്​ സൗജന്യവും ഒൗദാര്യങ്ങളുമാണ്​ ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നത്​ ഒരു മിഥ്യയാണെന്ന്​ പറഞ്ഞ അദ്ദേഹം നോട്ട്​ നിരോധനം വൻ വിജയമായിരുന്നുവെന്നും അവകാശപ്പെട്ടു.

ഇന്ത്യയെ സാമ്പത്തികമായി ശക്​തിപ്പെടുത്തും. അതിനായി പരിഷ്​കരണപാതയിൽ തുടരും. ഇൗ സർക്കാർ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുന്നതിൽ പിന്നാക്കമാണെന്നത്​ നുണപ്രചാരണമാണ്​. കർഷകർ ​പ്രതിസന്ധി നേരിടുന്നുണ്ട്​. അവരുടെ വിഷയങ്ങൾ പരിഹരിക്കേണ്ടത്​ കേന്ദ്ര, സംസ്​ഥാന സർക്കാറുകളുടെ ഉത്തരവാദിത്തമാണ്- മോദി പറഞ്ഞു.

ഫെബ്രുവരി ഒന്നിന്​ അവതരിപ്പിക്കുന്ന ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഒഴിവാക്കുമോ എന്ന ചോദ്യത്തിന്​, രാജ്യം വളർന്ന്​ ശക്​തമാവുക​യാണോ വേണ്ടത്​ അതല്ല കോൺഗ്രസ്​ സംസ്​കാരം തുടരുകയാണോ വേണ്ടതെന്ന തീരുമാനമാണ്​ ഇപ്പോഴ​ുണ്ടാവേണ്ടതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsBudget 2018
News Summary - Budget 2018 may not be populist, indicates PM Modi-India News
Next Story