Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുഡ്​ഗാം എറ്റുമുട്ടൽ​:...

ബുഡ്​ഗാം എറ്റുമുട്ടൽ​: നാല്​ തീവ്രവാദികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
ബുഡ്​ഗാം എറ്റുമുട്ടൽ​: നാല്​ തീവ്രവാദികൾ കൊല്ലപ്പെട്ടു
cancel
camera_alt???????????? ????? ???????? ????????? ??????????????? ????????????? ??????????

ബുഡ്​ഗാം: ജമ്മു കശ്​മീരിലെ ബുഡ്​ഗാമിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ നാല്​ തീവ്രവാദികൾ കൊല്ലപ്പെട്ടു. ബുഡ്​ഗാം ജില്ലയിലെ ഫുട്​ലിപോറ, പാഖ്​പോറ പ്രദേശങ്ങളിലാണ്​ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്​.  പ്രദേശത്ത്​ സൈനിക നടപടി തുടരുകയാണെന്ന്​ സേനയുടെ വക്​താവ്​ അറിയിച്ചു.   

നേരത്തെ ബുഡ്​ഗാമിൽ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തി​​െൻറ അടസ്​ഥാനത്തിൽ സൈന്യവും സി.ആർ.പി.എഫും കശ്​മീർ പൊലീസും സംയുക്​തമായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ്​ തീവ്രവാദികൾ വെടിയുതിർത്തത്.​ വെടിവെപ്പിന്​ പിന്നിൽ ജെയ്​ശെ മുഹമ്മദ്​​ തീവ്രവാദികളാണെന്ന്​  തിരിച്ചറിഞ്ഞതായി ​പൊലീസ്​ അറിയിച്ചു.

വെടിവെപ്പിൽ മൂന്ന്​ സിവിലിയൻമാർക്ക്​ പരിക്കേറ്റിട്ടുണ്ട്​. അതേസമയം ബരാമുള്ളയിൽ നടന്ന മറ്റൊരു വെടിവെപ്പിൽ ഒരു ​ജവാന്​ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budgam encounterkashmir issuemalayalam news
News Summary - budgam-encounter-jammu-and-kashmir-India news
Next Story