പ്രകൃതിവിരുദ്ധ പീഡനം: ബിഹാറിൽ ബുദ്ധ സന്യാസി കസ്റ്റഡിയിൽ
text_fieldsഗയ: ബിഹാറിലെ ബുദ്ധ തീർഥാടന കേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച സന്യാസി പൊലീസ് കസ്റ്റഡിയിൽ. ബുദ്ധഗയയിൽ സന്യാസിമാർ നടത്തുന്ന സ്കൂളിലെ 15 കുട്ടികളാണ് പീഡനത്തിനിരയായത്. ഗയയിൽ ബുദ്ധ സന്യസിമാർ നടത്തിവരുന്ന സ്കൂളിലും ധ്യാനകേന്ദ്രത്തിലും പഠനത്തിനെത്തിയ അസമിലെ കാർബി ആങ്ലോങ് ജില്ലയിൽ നിന്നുള്ള കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്.
ധ്യാനകേന്ദ്രത്തിൽ താമസിച്ചു പഠിച്ചുവരുന്ന കുട്ടികൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാകുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സന്യാസിയെ കസ്റ്റഡിയിലെടുത്ത്. ധ്യാനകേന്ദ്രത്തിൽ താമസിക്കുന്ന കുട്ടികളെ ചോദ്യം ചെയ്തതിൽ 15 പേർ ലൈംഗിക പീഡനത്തിന് ഇരായായിട്ടുണ്ടെന്ന് പൊലീസിന് മൊഴി നൽകി. കുട്ടികളെ വൈദ്യപരിശോധനക്ക് വിധേയരാക്കി മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കുമെന്ന് ഡെപ്യൂട്ടി എസ്.പി രാജ്കുമാർ ഷാ അറിയിച്ചു. സന്യാസിക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചാൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
