ബി.ജെ.പിയുടെ തീക്കുണ്ഡത്തിൽ ചാടരുതെന്ന് ബുദ്ധദേവ്
text_fieldsകൊൽക്കത്ത: തൃണമൂലിെൻറ വറചട്ടിയിൽ നിന്ന് ബി.ജെ.പിയുടെ തീക്കുണ്ഡത്തിലേക്ക് ചാടര ുതെന്ന് ബംഗാൾ ജനതയോട് മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ. സംസ്ഥാനത്ത് ബി.ജ െ.പിയുടെ വളർച്ച വൻ ഭീഷണിയാണെന്നും സി.പി.എം മുഖപത്രമായ ‘ഗണശക്തി’ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അപകടം ഇപ്പോൾത്തന്നെ കണ്ടുതുടങ്ങി. ഇൗ സ്വയം നശീകരണ പാതയിൽനിന്ന് ജനങ്ങളെ തിരിച്ചുകൊണ്ടുവരലാണ് തങ്ങളുടെ ദൗത്യം.
പാർട്ടിയുടെ ഔദ്യോഗിക നിലപാടിൽനിന്ന് വ്യതിചലിച്ച്, ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാന എതിരാളി ബി.ജെ.പിയാണെന്നും തൃണമൂൽ കോൺഗ്രസല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതേതര ബംഗാളിൽ ജാതീയ വികാരം വളർത്താനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി മോദിയും സംസ്ഥാന മുഖ്യമന്ത്രി മമത ബാനർജിയും. ചങ്ങാത്ത മുതലാളിത്തമാണ് മോദിയുടെ രീതി. എന്തു വിലകൊടുത്തും അവസരവാദ മുതലാളിത്തത്തിെൻറ ഇൗ ചൗക്കിദാറിനെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതര ശ്വാസകോശ രോഗമുള്ള ഭട്ടാചാര്യയുടെ കാഴ്ചശക്തി മങ്ങിയതിനാൽ പൊതുജീവിതത്തിൽനിന്ന് അകന്നുകഴിയുകയാണ് രണ്ടു വട്ടം മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം. അതേസമയം, ബംഗാളിൽ ഇടതു പ്രവർത്തകർ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഘടനാപരമായി ചുവപ്പ് പാർട്ടി ഇന്ന് വളരെയധികം പിന്നിലാണ്. ചിലയിടത്ത് പണമാണ് പ്രവർത്തകരുടെ കൂട്ട പാർട്ടി മാറ്റത്തിന് കാരണമെങ്കിൽ മറ്റ് ഇടങ്ങളിൽ സി.പി.എമ്മിെൻറ കടുത്ത എതിരാളിയായ തൃണമൂൽ കോൺഗ്രസിനോടുള്ള വിയോജിപ്പും അവരെ ബി.ജെ.പിയിലേക്ക് നയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
