Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി...

ബി.ജെ.പി സ്ഥാനാർഥിക്കായി കോൺഗ്രസ്​ വോട്ട്​ മറിച്ചെന്ന്​; സഖ്യം വിടാനൊരുങ്ങി രാജസ്ഥാനിലെ ഘടകകക്ഷി ബി.ടി.പി

text_fields
bookmark_border
ബി.ജെ.പി സ്ഥാനാർഥിക്കായി കോൺഗ്രസ്​ വോട്ട്​ മറിച്ചെന്ന്​; സഖ്യം വിടാനൊരുങ്ങി രാജസ്ഥാനിലെ ഘടകകക്ഷി ബി.ടി.പി
cancel

ജയ്​പുർ: ദേശീയ- സംസ്ഥാന രാഷ്​ട്രീയത്തിലെ ബദ്ധവൈരികളെന്നറിയപ്പെടുന്ന കോൺഗ്രസും ബി.ജെ.പിയും രാജസ്ഥാനിലെ ജില്ലപഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ ചെറുകക്ഷികളെ തോൽപിക്കാൻ കൈകോർത്തു. നിയമസഭയിൽ തങ്ങളെ​ പിന്തുണ ക്കുന്ന ഭാരതീയ ട്രൈബൽ പാർട്ടിയുടെ (ബി.ടി.പി) സ്ഥാനാർഥിക്കെതിരെയാണ്​ ദുൻഗർപുർ ജില്ല പരിഷദ്​ അധ്യക്ഷ സ്ഥാനത്തേക്ക്​ കോൺഗ്രസ്​ ബി.ജെ.പിയെ പിന്തുണച്ചത്​.

27 അംഗ ജില്ല പരിഷത്തിൽ 13 അംഗങ്ങളുള്ള ട്രൈബൽ പാർട്ടിക്ക്​ ഒരു കോൺഗ്രസ്​ അംഗത്തി​െൻറ വോട്ടുകൂടി ലഭിച്ചാൽ അധ്യക്ഷ സ്ഥാനം ലഭിക്കുമായിരുന്നു. എന്നാൽ, എട്ട്​ അംഗങ്ങളുള്ള കോൺഗ്രസും ആറ്​ അംഗങ്ങളുള്ള ബി.ജെ.പിയും ഒത്തുചേർന്ന്​ സ്വതന്ത്രയായി മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിയെ വിജയിപ്പിച്ചെടുത്തു. സംസ്ഥാന കോൺഗ്രസിൽ പൊട്ടിത്തെറി ഉയർന്ന സമയത്ത്​ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടിന്​ പിന്തുണ നൽകി ഉറച്ചുനിന്ന ഭാരതീയ ട്രൈബൽ പാർട്ടിയുടെ രണ്ട്​ നിയമസഭാംഗങ്ങൾ രാജ്യസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിനെയാണ്​ തുണച്ചത്​. ​

ആപത്​കാലത്ത്​ സഹായിച്ച തങ്ങളെ ചതിച്ച കോൺഗ്രസുമായി നിയമസഭയിൽ ബന്ധം തുടരാൻ താൽപര്യമില്ലെന്ന്​ ബി.ടി.പി അധ്യക്ഷൻ വെലറാം ഗോദ്ര പറഞ്ഞു. പാർട്ടി ഉന്നത സമിതി രണ്ടു ദിവസത്തിനകം ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കും. നിയമസഭയിൽ ബി.ജെ.പിയെ പിന്തുണക്കുന്ന രാഷ്​ട്രീയ ലോക്​താന്ത്രിക്​ പാർട്ടി സ്ഥാനാർഥിയെ നാഗൗറിലെ കിൻസ്വാർ പഞ്ചായത്ത്​ സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയും ഒത്തുചേർന്ന്​ തോൽപിച്ച സംഭവവുമുണ്ട്​. ഇവിടെ സ്വതന്ത്ര അംഗത്തിനാണ്​ അധ്യക്ഷ സ്ഥാനം ലഭിച്ചത്​. പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ പ്രാദേശിക സഖ്യങ്ങൾ സ്വാഭാവികമാണെന്നും അതത്​ നാടുകളിലെ അവസ്ഥ അനുസരിച്ച്​ സഖ്യമുണ്ടാക്കാൻ പ്രാദേശിക ഘടകങ്ങൾക്ക്​ അനുമതി നൽകിയിട്ടുണ്ടെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സതീഷ്​ പുനിയ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthan congressBTP-BJP
News Summary - BTP walks away from Gehlot govt but Congress has more to worry about in Rajasthan
Next Story