Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജി.എസ്.ടി ഉന്നതാധികാര സമിതി യോഗം തുടങ്ങി; സുപ്രധാന വിഷയങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യും
text_fieldsbookmark_border
ന്യൂഡല്‍ഹി: കേന്ദ്ര ചരക്കു സേവന നികുതി നിയമം രൂപവത്കരിക്കുന്നതിനായി ജി.എസ്.ടി കൗണ്‍സില്‍ യോഗം ന്യൂഡല്‍ഹിയില്‍ തുടങ്ങി. വ്യാഴാഴ്ച കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ചരക്കുസേവന നികുതി നിയമത്തിലെ 197 വ്യവസ്ഥകള്‍ക്ക് അംഗീകാരം നല്‍കി. എന്നാല്‍, സുപ്രധാന വിഷയങ്ങള്‍ വെള്ളിയാഴ്ചയാണ് ചര്‍ച്ചക്കെടുക്കുന്നത്. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമുള്ള ഇരട്ട അധികാരം ഒഴിവാക്കുക, സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുക, നികുതിദായകര്‍ക്ക് മേലുള്ള അധികാരം തുടങ്ങിയ വിഷയങ്ങളാണ് വെള്ളിയാഴ്ച ചര്‍ച്ചചെയ്യുക. കൗണ്‍സിലിന്‍െറ ഏഴാമത് യോഗമാണിത്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ജി.എസ്.ടി നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story