രാജസ്ഥാനിൽ രണ്ട് സീറ്റ് പിടിച്ച് ബി.എസ്.പി
text_fieldsജയ്പൂർ: നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ രണ്ട് സീറ്റുകളിൽ വിജയിച്ച് ബഹുജൻ സമാജ് പാർട്ടി. രാജസ്ഥാനിലെ രണ്ട് സീറ്റുകളിലാണ് ബി.എസ്.പി സ്ഥാനാർഥികൾ വിജയിച്ചത്.
രാജസ്ഥാനിലെ ബാരിയിൽ ജസ്വന്ത് സിങ് ഗുർജാറും സാദുൽപൂരിൽ മനോജ് കുമാറും മിന്നും വിജയം നേടി. 27424 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബി.ജെ.പി സ്ഥാനാർഥി ഗിർരാജ് സിങ് മലിംഗയെയാണ് ജസ്വന്ത് സിങ് ഗുർജാറും 3436 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥി കൃഷ്ണ പൂനിയയെ മനോജ് കുമാറും പരാജയപ്പെടുത്തിയത്.
2018ൽ ജയിച്ച ആറു എം.എൽ.എമാരെയും കോൺഗ്രസ് റാഞ്ചിക്കൊണ്ടു പോയതിന്റെ പകയും വാശിയും ജാഗ്രതയുമായാണ് ബി.എസ്.പി ഇത്തവണ സ്ഥാനാർഥികളെ നിർത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

