Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.എസ്‍.പിയിൽ കൂടുതൽ...

ബി.എസ്‍.പിയിൽ കൂടുതൽ പണം നൽകുന്നവർക്ക്​ സീറ്റ്​ -പാർട്ടി എം.എൽ.എ

text_fields
bookmark_border
ബി.എസ്‍.പിയിൽ കൂടുതൽ പണം നൽകുന്നവർക്ക്​ സീറ്റ്​ -പാർട്ടി എം.എൽ.എ
cancel

ജയ്​പൂർ: പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്നതിന് ബി.എസ്‍.പി പണം വാങ്ങുന്നുവെന്ന വെളിപ്പെടുത്തലുമായി പാർട്ടി എം.എല്‍.എ രാജേന്ദ്ര സിങ്​ ഗൂഡ രംഗത്ത്. പണം നൽകിയാൽ ബി.എസ്‍.പിയിൽ മത്സരിക്കാൻ ടിക്കറ്റ്​ കിട്ടും. ഏറ്റവും കൂടുതൽ പണം നൽകുന്നവർക്കാണ്​ പാർട്ടി സീറ്റ് വില്‍ക്കാറുള്ളത്​. ​ കാലങ്ങളായി തുടരുന്ന ഈ പ്രശ്നത്തിന്​ പരിഹാരമില്ലെന്നും രാജസ്ഥാനിൽ നിന്നുള്ള ബി.എസ്​.പി എം.എൽ.എയായ രാജേന്ദ്ര ഗൂഢ പറഞ്ഞു.

ബി.എസ്‍.പി വൻതുകക്ക്​ സീറ്റുകൾ വിൽക്കുകയാണെന്ന്​ പാർട്ടി നേതാക്കള്‍ ഇതിന്​ മുമ്പും വെളിപ്പെടുത്തിയിരുന്നു. മായാവതിയുടെ പാര്‍ട്ടി ടിക്കറ്റ് വില്‍ക്കുന്ന ഫാക്ടറിയാണെന്ന്​ 2016 ല്‍ മുൻ ബി.എസ്‍.പി നേതാവ് സ്വാമി പ്രസാദ് മൗര്യ വെളിപ്പെടുത്തിയിരുന്നു.

രാജസ്ഥാനിലെ ആറ് ബി.എസ്‍.പി എം.എല്‍.എമാരില്‍ ഒരാളാണ് രാജേന്ദ്ര ഗൂഡ. സംസ്ഥാനത്ത് പാര്‍ട്ടി ഭരണകക്ഷിയായ കോണ്‍ഗ്രസിനൊപ്പമാണ്. പരാമര്‍ശം വിവാദമായതോടെ ഗൂഡക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneybsprajasthanindia newsTicketsRajendra Gudha
News Summary - BSP, Tickets are Given for Money, Says Party MLA from Rajasthan- India news
Next Story