ബി.എസ്.പി നേതാവ് ഹാജി യാക്കൂബ് ഖുറേഷിയുടെ മാംസഫാക്ടറിയിൽ യു.പി പൊലീസ് റെയ്ഡ്
text_fieldsമീററ്റ്: മുൻ മന്ത്രിയും ബി.എസ്.പി നേതാവുമായ ഹാജി യാക്കൂബ് ഖുറേഷിയുടെ മാംസഫാക്ടറിയിൽ യു.പി പൊലീസ് പരിശോധന. പൊലീസിന്റേയും അളവുതൂക്ക വിഭാഗത്തിന്റേയും സംയുക്ത പരിശോധനയാണ് നടന്നത്. മലീനകരണ നിയന്ത്രണബോർഡും പരിശോധനക്കുണ്ടായിരുന്നു.
ലൈസൻസ് കാലാവധി പൂർത്തിയായിട്ടും മാംസത്തിന്റെ സംസ്കരണവും വിതരണവും നടത്തിയെന്ന് ആരോപിച്ചായിരുന്നു പരിശോധന. പശു ഇറച്ചിയാണെന്ന് സംശയിച്ച് ചില സാമ്പിളുകളും ഉദ്യോഗസ്ഥർ ഇവിടെ നിന്ന് ശേഖരിച്ചു. മീററ്റിലെ ഹാപൂർ റോഡിലെ അൽ ഫഹീം മീറ്റക്സ് ഫാക്ടറിയിലാണ് റെയ്ഡ് നടന്നത്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് ഉൾപ്പടെ മാംസം കയറ്റുമതി ചെയ്തിരുന്നത് ഇവിടെ നിന്നാണ്.
അതേസമയം, റെയ്ഡിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയില്ലെന്ന് യാക്കൂബിന്റെ മകൻ ഇംറാൻ ഖുറേഷി പ്രതികരിച്ചു. ഫാക്ടറിയിൽ അനധികൃതമായ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ഹാജി യാക്കൂബ് ബി.എസ്.പി ടിക്കറ്റിൽ മത്സരിച്ചുവെങ്കിലും പരാജയപ്പെടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

