Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.എസ്​.പി നേതാവിന്‍റെ...

ബി.എസ്​.പി നേതാവിന്‍റെ മകനെ ജില്ല പഞ്ചായത്ത്​ അധ്യക്ഷ സ്​ഥാനാർഥിയായി പ്രഖ്യാപിച്ച്​ സമാജ്​വാദി പാർട്ടി

text_fields
bookmark_border
ambika chaudhary
cancel

ലഖ്​നോ: മുൻ യു.പി മന്ത്രിയും ബഹുജൻ സമാജ്​ പാർട്ടി നേതാവുമായ അംബിക ചൗധരിയുടെ മകനെ സമാജ്​വാദി പാർട്ടി ജില്ല പഞ്ചായത്ത്​ ​അധ്യക്ഷ സ്​ഥാനത്തേക്ക്​ മത്സരിപ്പിക്കുന്നു. ഇതോടെ എസ്​.പിയും ബി.എസ്​.പിയും തമ്മിലുള്ള ബന്ധത്തിന്​ കൂടുതൽ കോട്ടം തട്ടി.

ശനിയാഴ്ചയാണ്​ അംബിക ചൗധരിയുടെ മകൻ ആനന്ദ്​ ചൗധരിയെ ബല്ലിയ ജില്ല പഞ്ചായത്ത്​ അധ്യക്ഷ സ്​ഥാനാർഥിയായി എസ്​.പി നേതാവ്​ രാജ്​ മംഗൾ യാദവ്​ പ്രഖ്യാപിച്ചത്​. ആനന്ദി​ന്‍റെ സ്​ഥാനാർഥിത്വം എസ്​.പി അധ്യക്ഷൻ അഖിലേഷ്​ യാദവും സംസ്​ഥാന അധ്യക്ഷൻ നരേഷ്​ ഉത്തമും അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു.

ബല്ലിയയിലെ 45ാം വാർഡിൽ നിന്നും ബി.എസ്​.പിയുടെ കൂടി പിന്തുണയോടെയാണ്​ ആനന്ദ്​ വിജയിച്ചത്​. പിന്നാലെ അംബിക ചൗധരി പാർട്ടിയെ വഞ്ചിച്ചതായി ബി.എസ്​.പി നേതാവ്​ ഉമ ശങ്കർ സിങ്​ കുറ്റപ്പെടുത്തി.മുലായം സിങ്​ യാദവിന്‍റെയും അഖിലേഷിന്‍റെയും കീഴിൽ കാബിനറ്റ്​ മന്ത്രിയായിരുന്ന അംബിക എസ്​.പിയിലെ കുടുംബവഴക്കിനെ തുടർന്ന്​ 2016ലാണ്​ ബി.എസ്​.പിയിലെത്തിയത്​.

സിങിന്‍റെ ആരോപണങ്ങൾ നിഷേധിച്ച അംബിക ചൗധരി താൻ​ പാർട്ടിയിൽ കനത്ത അവഗണനയാണ്​ നേരിടുന്നതെന്ന്​ പറഞ്ഞു. 2017 യു.പി തെര​ഞ്ഞെടുപ്പിന്​ മുമ്പ്​ ബി.എസ്​.പിയിൽ ചേർന്ന താൻ പാർട്ടി ഏൽപിച്ച ഉത്തരവാദിത്വങ്ങൾ ഭംഗിയാക്കി നിറവേറ്റി. എന്നാൽ 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പ്​ കഴിഞ്ഞതോടെ എന്നെ അവഗണിച്ചതായി സമാജ്​വാദി പാർട്ടിയിൽ ചേരുന്നതിന്​ മുന്നോടിയായി അദ്ദേഹം പറഞ്ഞു.

ജൂലൈ മൂന്നിനാണ്​ ജില്ല പഞ്ചായത്ത്​ അധ്യക്ഷൻമാരെ തെരഞ്ഞെടുക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samajwadi PartybspAmbika ChaudharyUttar Pradesh
News Summary - BSP Leader Ambika Chaudhary's Son Made Samajwadi Party's Zila Panchayat Chief Candidate
Next Story