Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.​എ​സ്.​എ​ൻ.​എ​ൽ:...

ബി.​എ​സ്.​എ​ൻ.​എ​ൽ: സ്വ​യം വി​ര​മി​ക്ക​ലി​ന്​ അ​പേ​ക്ഷി​ച്ച​വ​ർ 77,000

text_fields
bookmark_border
bsnl
cancel

ന്യൂ​ഡ​ൽ​ഹി: ബി.​എ​സ്.​എ​ൻ.​എ​ല്ലി​ൽ 77,000ത്തി​ല​ധി​കം ജീ​വ​ന​ക്കാ​ർ സ്വ​യം വി​ര​മി​ക്ക​ൽ പ​ദ്ധ​തി (വി.​ആ​ർ.​എ​ സ്) തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​നെ ഉ​ദ്ധ​രി​ച്ച്​ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ ​യ്​​തു. ബി.​എ​സ്.​എ​ൻ.​എ​ല്ലി​​ൽ മൊ​ത്തം ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. ഇ​തി​ൽ ഒ​രു​ ല​ക്ഷ​ത്തോ​ളം പേ​ർ വി.​ആ​ർ.​എ​സി​ന്​ അ​ർ​ഹ​രാ​ണ്. 2020 ജ​നു​വ​രി 31ന്​ ​വി.​ആ​ർ.​എ​സ്​ എ​ന്ന നി​ല​ക്കാ​ണ്​ ഇ​പ്പോ​ഴ​ത്തെ പ​ദ്ധ​തി.

ഡി​സം​ബ​ർ മൂ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം. 80,000ത്തോ​ളം പേ​ർ വി.​ആ​ർ.​എ​സ്​ എ​ടു​ത്താ​ൽ ശ​മ്പ​ള ഇ​ന​ത്തി​ൽ 7,000 കോ​ടി​യോ​ളം ലാ​ഭി​ക്കാ​മെ​ന്നാ​ണ്​ ക​ണ​ക്ക്. 50 വ​യ​സ്സോ അ​തി​ന്​ മു​ക​ളി​ലോ ഉ​ള്ള എ​ല്ലാ സ്​​ഥി​രം ജീ​വ​ന​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. ഡെ​പ്യൂ​​ട്ടേ​ഷ​നി​ൽ മ​റ്റ്​ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ ഓ​രോ വ​ർ​ഷ​ത്തി​നും 35 ദി​വ​സ​ത്തെ ശ​മ്പ​ള​വും ശേ​ഷി​ക്കു​ന്ന സ​ർ​വി​സ്​ വ​ർ​ഷ​മൊ​ന്നി​ന്​ 25 ദി​വ​സ​ത്തെ ശ​മ്പ​ള​വും എ​ന്ന ക​ണ​ക്കി​ലാ​ണ്​ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. മ​ഹാ​ന​ഗ​ർ ടെ​ലി​ഫോ​ൺ നി​ഗം ലി​മി​റ്റ​ഡും (എം.​ടി.​എ​ൻ.​എ​ൽ) വി.​ആ​ർ.​എ​സ്​ മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlkerala newsmalayalam newsRetirement plan
News Summary - BSNL Retirement plan-Kerala news
Next Story