Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.എസ്​.എൻ.എൽ,...

ബി.എസ്​.എൻ.എൽ, എം.ടി.എൻ.എൽ പൂട്ടില്ല; പുനരുദ്ധരിക്കും –മന്ത്രി

text_fields
bookmark_border
ബി.എസ്​.എൻ.എൽ, എം.ടി.എൻ.എൽ പൂട്ടില്ല; പുനരുദ്ധരിക്കും –മന്ത്രി
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല ടെ​ലി​കോം ക​മ്പ​നി​ക​ളാ​യ ബി.​എ​സ്.​എ​ൻ.​എ​ൽ, എം.​ടി.​എ​ൻ.​എ​ൽ എ​ന്നി ​വ അ​ട​ച്ചു പൂ​ട്ടി​​ല്ലെ​ന്നും ഇ​വ​യു​ടെ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച്​ പു​ന​രു​ദ്ധ​രി​ക്കു​മെ​ന്നും ക േ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​രു ക​മ്പ​നി​ക​ളു​ടെ​യും ഭൂ​മി​യും മ​റ്റ്​ ആ​സ്​​തി​ക​ളും പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ ടു​ത്തു​ന്ന പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ക്കു​ക​യാ​ണെ​ന്നും രാ​ജ്യ​സ​ഭ​യി​ൽ ഇ​തു സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന്​ ടെ​ലി​കോം മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്​ മ​റു​പ​ടി പ​റ​ഞ്ഞു.


‘‘പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക്​ സ​ഹാ​യ​ക​മാ​കു​ന്ന ത​ന്ത്ര​പ്ര​ധാ​ന ആ​സ്​​തി​യാ​യാ​ണ്​ ബി.​എ​സ്.​എ​ൻ.​എ​ല്ലി​നെ​യും എം.​ടി.​എ​ൻ.​എ​ല്ലി​നെ​യും സ​ർ​ക്കാ​ർ കാ​ണു​ന്ന​ത്. ഇ​വ​ക്ക്​ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം മ​റി​ക​ട​ക്കും. ഇ​രു ക​മ്പ​നി​ക​ളും അ​ട​ച്ചു​പൂ​ട്ടു​ക​യാ​ണ്​ എ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ല. പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ ആ​വി​ഷ്​​ക​രി​ച്ചു ക​ഴി​ഞ്ഞു.’’ -പ്ര​സാ​ദ്​ വി​ശ​ദീ​ക​രി​ച്ചു.

ക​മ്പ​നി​ക​ളു​ടെ ആ​സ്​​തി​യു​ടെ ഏ​റ്റ​വും മി​ക​ച്ച ഉ​പ​യോ​ഗ​മാ​ണ്​ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ലൂ​െ​ട ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ പ​റ​ഞ്ഞ മ​ന്ത്രി, സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​ള്ള ടെ​ലി​കോം ക​മ്പ​നി​ക​ൾ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്​ ന​ൽ​കാ​നു​ള്ള തു​ക വാ​ങ്ങു​ന്ന​തി​നും പ​ദ്ധ​തി​യു​ണ്ടെ​ന്നും വ്യ​ക്​​ത​മാ​ക്കി. ക​മ്പ​നി​ക​ളു​ടെ ​ട​വ​ർ അ​ട​ക്ക​മു​ള്ള ആ​സ്​​തി​ക​ൾ സ്വ​കാ​ര്യ സേ​വ​ന ദാ​താ​ക്ക​ളു​മാ​യി പ​ങ്കു​വെ​ക്കും. റി​ല​യ​ൻ​സ്​ ജ​ി​യോ, ഭാ​ര​തി എ​യ​ർ​ടെ​ൽ, വോ​ഡ​ഫോ​ൺ ഐ​ഡി​യ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളി​ൽ നി​ന്ന്​ കോ​ടി​ക​ൾ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്​ കി​​ട്ടാ​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlmalayalam newsindia newsMTNL
News Summary - BSNL, MTNL won't be closed says minister-india news
Next Story