പദ്ധതികളിലെ കാലതാമസം; ബി.എസ്.എൻ.എൽ ജീവനക്കാർ പ്രതിഷേധത്തിന്
text_fieldsന്യൂഡൽഹി: 4ജി, 5ജി നെറ്റ് വർക്കുകൾ അവതരിപ്പിക്കുന്നതടക്കം വിവിധ പദ്ധതികളിലെ കാലതാമസത്തിൽ പ്രതിഷേധവുമായി പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ) ജീവനക്കാർ. ഫൈബർ-ടു-ദി-ഹോം (എഫ്.ടി.ടി.എച്ച്), എന്റർപ്രൈസ് ബിസിനസ് (ഇ.ബി) എന്നിവയുടെ മങ്ങിയ പ്രകടനവും കേന്ദ്രത്തിന്റെ സ്വപ്നപദ്ധതിയായ ഭാരത്നെറ്റ് യാഥാർഥ്യമാക്കുന്നതിൽ തുടരെ ഉയരുന്ന വെല്ലുവിളികളും വൻതോതിൽ ഉപഭോക്താക്കൾ കൊഴിഞ്ഞുപോകാൻ കാരണമാകുന്നതായി ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
4ജി, 5ജി നെറ്റ്വർക്കുകൾ നടപ്പിൽവരുത്താൻ വൈകുന്നതും സാങ്കേതിക തകരാറുകൾ പതിവായതും ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കിന് കാരണമാവുന്നതായി ബി.എസ്.എൻ.എൽ തൊഴിലാളി സംഘടനയായ ഭാരതീയ ദൂര് സഞ്ചാര്‍ മഞ്ച്, ബി.എസ്.എൻ.എൽ സി.എം.ഡി റോബർട്ട് ജെ. രവിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

