Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ ഭൂപ്രദേശത്ത് പാക് ഡ്രോൺ; വെടിവെച്ചിട്ട് അതിർത്തി രക്ഷാസേന

text_fields
bookmark_border
pak drone
cancel

ഗുർദാസ്പുർ: രാജ്യാന്തര അതിർത്തിയിലെ ഇന്ത്യൻ ഭൂപ്രദേശത്ത് കടന്നുകയറിയ പാകിസ്താൻ ഡ്രോൺ അതിർത്തി രക്ഷാസേന വെടിവെച്ചിട്ടു. പഞ്ചാബിലെ ഗുർദാസ്പുർ സെക്ടറിലാണ് ഡ്രോണിന്‍റെ സാന്നിധ്യം സേന കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ 4.30ന് അതിർത്തിയിൽ പെട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ സേനാംഗങ്ങളാണ് ഡ്രോൺ കണ്ടത്. ഉടൻതന്നെ ഡ്രോൺ വെടിവെച്ചിട്ടു. ചിറകിന് തകരാർ സംഭവിച്ചതോടെയാണ് ഡ്രോൺ നിലംപതിച്ചത്. പ്രദേശത്ത് സേന വ്യാപക തിരച്ചിൽ നടത്തുകയാണ്.

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ പാക് പ്രദേശത്ത് നിന്ന് 191 ഡ്രോണുകൾ ഇന്ത്യൻ ഭൂപ്രദേശത്തേക്ക് കടന്നുകയറിയിരുന്നു. ഇതിൽ 171 എണ്ണം ഇന്ത്യ-പാക് അതിർത്തിയിലെ പഞ്ചാബ് സെക്ടറിലും 20 എണ്ണം ജമ്മു സെക്ടറിലുമാണ് പ്രവേശിച്ചത്.

ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണിയാകുന്ന നടപടിയാണ് പാകിസ്താന്‍റെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടാകുന്നതെന്ന് സൈന്യം ചൂണ്ടിക്കാട്ടുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BSF shoots down Pakistani drone along International Border in Punjab
Next Story