Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തിയിൽ അഞ്ച്​...

അതിർത്തിയിൽ അഞ്ച്​ നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടു

text_fields
bookmark_border
അതിർത്തിയിൽ അഞ്ച്​ നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടു
cancel

ച​ണ്ഡി​ഗ​ഢ്​: പ​ഞ്ചാ​ബി​ലെ ഇ​ന്ത്യ-​പാ​ക്​ അ​തി​ർ​ത്തി​യി​ൽ നു​ഴ​ഞ്ഞു ക​യ​റാ​ൻ ശ്ര​മി​ച്ച അ​ഞ്ചു പേ​രെ അ​തി​ർ​ത്തി ര​ക്ഷാ​സേ​ന (ബി.​എ​സ്.​എ​ഫ്) വെ​ടി​വെ​ച്ചു കൊ​ന്നു. പ​ഞ്ചാ​ബി​ൽ ത​രൻ ത​രൻ ജി​ല്ല​യി​ലെ ദാ​ൽ പോ​സ്​​റ്റി​ന​ടു​ത്ത്​ ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച 4.45നാ​ണ് നു​ഴ​ഞ്ഞു ക​യ​റ്റ ശ്ര​മ​മു​ണ്ടാ​യ​ത്.

ഇ​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ട ബി.​എ​സ്.​എ​ഫ്​ ത​ട​യാ​ൻ ശ്ര​മി​ച്ച​തോ​ടെ സൈ​നി​ക​ർ​ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ സൈ​ന്യം ന​ട​ത്തി​യ തി​രി​ച്ച​ടി​യി​ലാ​ണ്​ അ​ഞ്ചു പേ​രും കൊ​ല്ല​പ്പെ​ട്ട​തെ​ന്ന്​ സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ൽ, മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ഫോ​​ട്ടോ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

ര​ണ്ട്​ മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ട്ടി​യി​ട്ട നി​ല​യി​ലും മൂ​ന്ന്​ പേ​രു​ടേ​ത്​ പു​ല്ലി​ൽ കി​ട​ക്കു​ന്ന രീ​തി​യി​ലു​മാ​ണ്​. ഇ​വ​രി​ൽ നി​ന്ന്​ എ.​കെ-47​നും പി​സ്​​റ്റ​ളു​ക​ളും ക​​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSFPunjabintrudersIndia-Pakistan border
Next Story