ബംഗാളിൽ കേന്ദ്ര സംഘത്തോടൊപ്പമുള്ള ജവാന് കോവിഡ്
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ കേന്ദ്ര സംഘത്തോടൊപ്പമുണ്ടായിരുന്ന ബി.എസ്.എഫ് ജവാന് കോവിഡ് സ്ഥിരീകരിച്ചതോടെ 50 ബി.എസ്.എഫുകാരെ സമ്പർക്ക വിലക്കിലാക്കി. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിനൊപ്പം ൈഡ്രവറായിരുന്ന കോൺസ്റ്റബിളിനാണ് രോഗം ബാധിച്ചത്. ഇദ്ദേഹത്തെ സംസ്ഥാന സർക്കാറിന് കീഴിലുള്ള ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി.
കേന്ദ്ര സംഘം കൊൽക്കത്തയും മറ്റു സ്ഥലങ്ങളും സന്ദർശിച്ചിരുന്നു. സമ്പർക്ക വിലക്കിലുള്ള ജവാന്മാരിൽ 20 പേർക്ക് പരിശോധന നടത്തി. ഇവരുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല. കേന്ദ്രസംഘം ബംഗാൾ സന്ദർശനം വെട്ടിച്ചുരുക്കിയിരിക്കുകയാണ്.
മരണനിരക്ക് കൂടുതൽ ബംഗാളിൽ–കേന്ദ്ര സംഘം
കൊൽക്കത്ത: രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണനിരക്ക് ഏറ്റവും കൂടുതൽ പശ്ചിമ ബംഗാളിലാണെന്ന് കേന്ദ്ര സംഘം. ബംഗാൾ ചീഫ് സെക്രട്ടറി രാജീവ സിൻഹക്ക് കൈമാറിയ റിപ്പോർട്ടിലാണ് കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത സംഘം മേധാവി അപൂർവ ചന്ദ്ര ഇക്കാര്യം വ്യക്തമാക്കിയത്.
കുറഞ്ഞ ടെസ്റ്റുകളും രോഗികളുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലാക്കുന്നതിലുള്ള കാര്യക്ഷമതയില്ലായ്മയുമാണ് ഉയർന്ന മരണനിരക്കിന് കാരണം. 12.8 ശതമാനമാണ് ബംഗാളിലെ മരണനിരക്ക്. മെഡിക്കൽ ബുള്ളറ്റിനുകളിലൂടെ സംസ്ഥാനം പുറത്തുവിട്ടതും കേന്ദ്ര സർക്കാറിന് റിപ്പോർട്ട് ചെയ്തതുമായ കോവിഡ് കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും അപൂർവ ചന്ദ്ര കത്തിൽ വ്യക്തമാക്കി.
രണ്ടാഴ്ച കൊൽക്കത്തയിൽ തങ്ങിയശേഷം തിങ്കളാഴ്ച ഡൽഹിയിലേക്ക് മടങ്ങുംമുമ്പാണ് സംഘം ചീഫ് സെക്രട്ടറിക്ക് കത്ത് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
